Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ശ്രീലങ്കയമായി പാരമ്പര്യ ചികില്‍സയിലും ഹോമിയോപ്പതിയിലും സഹകരിക്കുന്നതു സംബന്ധിച്ച ധാരണാപത്രത്തിനു മന്ത്രിസഭ അനുമതി നല്‍കി


ഇന്ത്യയും ശ്രീലങ്കയമായി പാരമ്പര്യ ചികില്‍സയിലും ഹോമിയോപ്പതിയിലും സഹകരിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആയുഷ് മന്ത്രാലയവും ശ്രീലങ്കയുടെ ആരോഗ്യ, പോഷകാഹാര, പരമ്പരാഗത വൈദ്യ വകുപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ധാരണാപത്രം ഒപ്പുവെക്കുന്നത് പാരമ്പര്യവൈദ്യത്തിലും ഹോമിയോപ്പതിയിലും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തും. ഒരേ സാംസ്‌കാരിക പാരമ്പര്യമുള്ള രാഷ്ട്രങ്ങളെന്ന നിലയില്‍ ഈ സഹകരണം നിര്‍ണായകമാണ്.

ധാരണാപത്രം അധികസാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നില്ല. ഗവേഷണം, പരിശീലനം, സമ്മേളനങ്ങള്‍, യോഗങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ ആവശ്യമായ തുക നേരത്തേ ആയുഷ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍നിന്നു കണ്ടെത്തും.

ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞ ഉടന്‍ ഇരുവശത്തുനിന്നും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ധാരണാപത്രത്തിന്റെ കാലയളവ് എത്രയാണോ അതുവരെ നീണ്ടുനില്‍ക്കുന്ന തുടര്‍പ്രവര്‍ത്തനമായിരിക്കും ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടക്കുക.