സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ദാത്‌സാന്‍ ഗുന്‍സേചോയിനെയി ബുദ്ധക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ജംപാ ഡോണറിന് ഉര്‍ഗാ കഞ്ചൂറിന്റെ 100 വാല്യങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സമ്മാനിച്ചു.
1955 ല്‍ പ്രൊഫ. രഘു വീര ടിബറ്റന്‍ കഞ്ചൂറിന്റെ ഉര്‍ഗാ പതിപ്പിന്റെ 104 വാല്യങ്ങളടങ്ങുന്ന സമ്പൂര്‍ണ്ണ സെറ്റ് ഇന്ത്യയില്‍ കൊണ്ട് വരുന്നതുവരെ ഇതെകുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു. അസാധാരണവും വിരളവുമായ ഗ്രന്ഥസൂചി എന്ന നിലയില്‍ മംഗോളിയന്‍ പ്രധാനമന്ത്രിയാണ് ഇത് അദ്ദേഹത്തിന് സമ്മാനിച്ചത്. മംഗോളിയയുടെ അവസാനത്തെ ജിബ്‌സുന്‍ദാംപയുടെ നേതൃത്വത്തില്‍ 1908 മുതല്‍ 1920 വരെ ഈ കഞ്ചൂര്‍ പുതുക്കുകയും പരിശോധിച്ച് പ്രസിദ്ധീകരണത്തിന് പകപ്പെടുത്തുകയും, തടിയില്‍ കൊത്തിവയ്ക്കുകയുമായിരുന്നു. ഡെര്‍ജ് മുദ്രയുമായും, രണ്ട് ചൈനീസ് പതിപ്പുകളുമായി (ഋഗ്യ-പര്‍-മാഗ് ഉയിസ്) മായും ഒത്തുനോക്കിയതാണ് ഈ കഞ്ചൂര്‍.
പഴയ ഗ്രന്ഥസൂചികയായ ഹ്ഫാന്‍-താന്‍-മാ യെ അടിസ്ഥാനമാക്കി ത്ഷാല്‍-പാ കഞ്ചൂറിന്റെ നിയമങ്ങളെ ഇത് നിലനിര്‍ത്തുന്നു. തടിയില്‍ കൊത്തിയ നിലവിലുള്ള അറിയപ്പെടുന്ന പതിപ്പുകളേക്കാള്‍ ചെറുതാണ് (35X 25സെന്‍റീമീറ്റര്‍ ) ഇതിന്റെ വലിപ്പം.
PM presents Urga Kanjur to Jampa Donor, Buda Balzheivich Badmayev, Head Priest, Datsan Gunzechoinei Buddhist Temple, St Petersburg. pic.twitter.com/TINSiWKCDH
— PMO India (@PMOIndia) June 2, 2017