വ്യതിരിക്ത ചികിത്സാമേഖലയില്‍ ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള സഹകരണത്തിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ സംയുക്ത പ്രഖ്യാപനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
പരസ്പര സഹകരണ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചതിലൂടെ പാരമ്പര്യ/വ്യതിരക്ത ചികിത്സാമേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടും. ഈ പ്രഖ്യാപനത്തിലൂടെ പരസ്പര സഹകരണത്തോടെയുള്ള ഗവേഷണം, പരിശീലനം, വ്യതിരിക്ത ചികിത്സാമേഖലയില്‍ ശാസ്ത്ര ശേഷി നിര്‍മ്മിക്കല്‍ എന്നിവയൊക്കെ രണ്ടുരാജ്യങ്ങളും തമ്മില്‍ നടക്കും. ഇത് ആയുഷ് മേഖലയില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും.
ഇതിന് യാതൊരുവിധ അധിക സാമ്പത്തിക ബാദ്ധ്യതയുമുണ്ടാവില്ല. ഗവേഷണം, പരിശിലനം, സമ്മേളനങ്ങള്‍, യോഗങ്ങള്‍ എന്നിവയ്ക്ക് വേണ്ടിവരുന്ന ഫണ്ട് നിലവിലെ ബജറ്റിലൂടെ പദ്ധതികള്‍ക്കായി ആയുഷ് മന്ത്രാലത്തിന് വകയിരുത്തിയതില്‍ നിന്നും കണ്ടെത്തും.