നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള എട്ടംഗ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് നല്കുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും ഇരു രാഷ്ട്രങ്ങള്‍ക്കും പരസ്പര താല്പര്യമുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രതിനിധി സംഘവുമായി ആശയവിനിമയം നടത്തി. അമേരിക്കന്‍ കോണ്‍ഗ്രസ്സുമായുള്ള വിനിമയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.