ഐക്യരാഷട്ര പൊതുസഭയുടെ 70-ാം സമ്മേളനത്തിന്റെ നിയുക്ത പ്രസിഡന്റ് മോഗന്‍സ് ലൈക്കറ്റോഫ്റ്റ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സുസ്ഥിര വികസനം സംബന്ധിച്ച 2030 വരെയുള്ള കാര്യ പരിപാടി അംഗീകരിക്കുന്നതിനുള്ള ഉച്ചകോടിയോടെ ആരംഭിക്കുന്ന 70-ാ മത് ഐക്യരാഷട്രപൊതുസഭയുടെ അധ്യക്ഷ പദം അലങ്കരിക്കാന്‍ കഴിഞ്ഞതില്‍ ശ്രീ. ലൈക്കറ്റോഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ മാസം 25 ന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി താന്‍ ഉറ്റ് നോക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ മുഖ്യ പരിപാടികളായ ശുചിത്വഭാരത യഞ്ജം, ജന്‍ ധന് യോജന, മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട നഗരങ്ങള്‍, സ്കില്‍ ഇന്ത്യ തുടങ്ങിയവ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പലതും നടപ്പാക്കിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി തീരുമാനമാകാതെ കിടക്കുന്ന ഐക്യരാഷട്ര സുരക്ഷാ സമിതിയുടെ പരിഷ്കരണം , രാജ്യാന്തര ഭീകരക്കെതിരായ സമഗ്ര സമ്മേളനം തുടങ്ങിയ വിഷയങ്ങളില്‍ മൂര്‍ത്തമായ തീരുമാനം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നും, ഐക്യരാഷ്ട്ര സമാധാന ദൗത്യങ്ങളില്‍ ഏറ്റവും വലിയ പങ്കാളിയുമായ ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയില്‍ വര്‍ധിച്ച പങ്കാളിത്തം നല്‍കണമെന്ന് ശ്രീ. മോഗന്‍സ് ലൈക്കറ്റോഫ്റ്റ് അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിലും ഇരുവരും ആശയങ്ങള്‍ കൈമാറി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് സമ്മേളനം വികസ്വര രാഷ്ട്രങ്ങള്‍ക്ക് തൃപ്തികരമായ വിധത്തില്‍ ഫലപ്രദമാകുമെന്ന് ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.
President-elect of @UN General Assembly Mr. Mogens Lykketoft & I had a meeting today. @lykketoft pic.twitter.com/hBM7RGcIqr
— Narendra Modi (@narendramodi) August 31, 2015