ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള ഉടമ്പടി ഭേദഗതി ചെയ്യുന്നതിനുള്ള ഔദ്യോഗിക രേഖയില്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. ആദായത്തിന്മേലുള്ള നികുതിയിലും സാമ്പത്തിക തട്ടിപ്പ് തടയാന്‍ ഇത് സഹായിക്കും.
ഭേദഗതി ചെയ്യപ്പെട്ട ഉടമ്പടി നിലവില്‍ വരുന്നതോടെ ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കഴിയും. നികുതി വെട്ടിപ്പ് തടയാന്‍ ഇരുരാജ്യങ്ങളിലെയും നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഇത് സഹായിക്കും.