2017 ലെ ഭരണഘടന (നൂറ്റിഇരുപത്തിമൂന്നാം ഭേദഗതി) ബില്ലും, 2017 ലെ ദേശീയ പിന്നാക്ക കമ്മീഷന്‍ (അസാധുവാക്കല്‍ ) ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
ഇതോടൊപ്പം പിന്നാക്ക വിഭാഗങ്ങള്‍ക്കായി നിലവിലുള്ള ദേശീയ കമ്മീഷനിലുള്ള തസ്തികകള്‍, ഔദ്യോഗിക സ്ഥാനങ്ങള്‍, ഓഫീസുകള്‍ എന്നിവ പുതുതായി നിലവില്‍ വരുന്ന പിന്നാക്ക കമ്മീഷന് അനുവദിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഭരണഘടനയുടെ 338 ബി അനുച്ഛേദത്തിന് കീഴില്‍ ദേശീയ പിന്നാക്ക കമ്മീഷന്‍ രൂപീകരിക്കാനാണ് ഭരണഘടനയുടെ നൂറ്റിഇരുപത്തിമൂന്നാം ഭേദഗതി ബില്‍ 2017 അവതരിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്.
ഇതനുസരിച്ച് 336 അനുച്ഛേദത്തിന് കീഴില്‍ പുതിയൊരു വകുപ്പ് (26 സി) കൂട്ടിച്ചേര്‍ക്കും. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നതില്‍ ഭരണഘടനയുടെ മുന്നൂറ്റിനാല്‍പത്തിരണ്ടാം അനുച്ഛേദത്തിന് കീഴില്‍ വരുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടും എന്നാണ് പുതിയ വകുപ്പ് വിവക്ഷിക്കുന്നത്.
1993 ലെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ നിയമവും, 2017 ലെ ദേശീയ പിന്നാക്ക കമ്മീഷന്‍ (അസാധുവാക്കല്‍ ) ബില്ലും പിന്‍വലിക്കാന്‍ പുതിയ ബില്‍ അവതരിപ്പിക്കും.
പുതിയ ദേശീയ പിന്നാക്ക കമ്മീഷനിലേക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന 52 തസ്തികകളും ഔദ്യോഗിക സ്ഥാനങ്ങളും പുതിയ കമ്മീഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ അതിലേക്ക് മാറ്റും.
നിലവിലുള്ള ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ ത്രികൂട്- 1, ബിക്കാജി കാമാ പ്ലേസ്, ന്യൂഡല്‍ഹി-110066 എന്ന വിലാസത്തിലുള്ള ഓഫീസ് ഭരണഘടനയുടെ 338 ബി അനുച്ഛേദത്തിനു കീഴില്‍ നിലവില്‍ വരുന്ന പുതിയ കമ്മീഷന്റെ ഓഫീസായി ഉപയോഗിക്കും.
ഈ തീരുമാനങ്ങള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സര്‍വതോന്മുഖ പുരോഗതിക്ക് വഴിയൊരുക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകമാകും.