ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ നൂര്‍പുരില്‍ ഒരു മധ്യവര്‍ഗ കര്‍ഷക കുടുംബത്തില്‍ 1902ല്‍ ശ്രീ ചരണ്‍ സിംങ് ജനിച്ചു. 1923ല്‍ സയന്‍സ് ബിരുദം നേടിയ അദ്ദേഹം 1925ല്‍ ആഗ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. നിയമത്തില്‍ പരിശീലനം നേടിയിരുന്ന അദ്ദേഹം ഗാസിയാബാദില്‍ പ്രാക്ടീസിംങ് ആരംഭിച്ചു. 1929ല്‍ മീററ്റിലേക്കു മാറി. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ശ്രീ ചരണ്‍ സിംങ് 1937ല്‍ ചപ്രോളി മണ്ഡലത്തിന്റെ പ്രതിനിധിയായി യു.പി.നിയമസഭയിലെത്തി. 1946ലും 1952ലും 1962ലും 1967ലും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായി. 1946ല്‍ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിന്റെ ഗവണ്മെന്റില് പാര്‍ലമെന്ററി സെക്രട്ടറിയായി പ്രവര്‍ത്തനമാരംഭിച്ചു. റവന്യൂ, മരുന്നും പൊതുജനാരോഗ്യവും, നിയമം, വാര്‍ത്താവിതരണം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1951 ജൂണില്‍ യു.പിയിലെ ക്യാബിനറ്റ് മന്ത്രിയായി. നിയമ, വാര്‍ത്താവിതരണ വകുപ്പുകളുടെ ചുമതലയാണു ലഭിച്ചത്. തുടര്‍ന്ന്, 1954ല്‍ ഡോ. സമ്പൂര്‍ണാനന്ദിന്റെ മന്ത്രിസഭയില്‍ റവന്യൂ, കൃഷി വകുപ്പുകളുടെ മന്ത്രിയായി. റവന്യൂ, ട്രാന്‍സ്പോര്‍ട്ട് വകുപ്പുകളുടെ മന്ത്രിയായിരിക്കെ 1959ല്‍ രാജിവയ്ക്കുകയായിരുന്നു.
1960ല്‍ സി.ബി. ഗുപ്ത മന്ത്രിസഭയില്‍ ആഭ്യന്തര, കൃഷിവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. സുചേത കൃപലാനിയുടെ മന്ത്രിസഭയില്‍ 1962-63ല്‍ കൃഷി, വനം വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1965ല്‍ കൃഷിവകുപ്പ് ഉപേക്ഷിക്കുകയും അടുത്ത വര്‍ഷം തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പിളര്‍ന്നതോടെ, 1970 ഫെബ്രുവരിയില്‍ അദ്ദേഹം രണ്ടാമതും യു.പി. മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരുന്നു ഇത്. എന്നാല്‍, ആ വര്‍ഷം ഒക്ടോബര്‍ രിനു പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കപ്പെട്ടു.
ഉത്തര്‍പ്രദേശിനെ പലവിധത്തില്‍ സേവിച്ചിട്ടുള്ള ശ്രീ ചരണ്‍ സിംങ് പ്രവര്‍ത്തനക്ഷമതയില്ലായ്മയും കഴിവുകേടും സ്വജനപക്ഷപാതവും അഴിമതിയും വച്ചുപൊറുപ്പിക്കാത്ത, കഴിവുറ്റ ഭരണാധികാരിയെന്ന സല്‍കീര്‍ത്തി സമ്പാദിച്ചു. മികച്ച പാര്‍ലമെന്റേറിയനും പ്രായോഗികവാദിയുമായ അദ്ദേഹം പ്രതിജ്ഞാബദ്ധതകൊണ്ടും പ്രഭാഷണ ചാതുര്യംകൊണ്ടും രാഷ്ട്രീയത്തില്‍ തിളങ്ങി.
യു.പിയില്‍ നടപ്പാക്കിയ ഭൂപരിഷ്കരണത്തിന്റെ ശില്പി അദ്ദേഹമായിരുന്നു. ഗ്രാമീണ മേഖലയില്‍ കടങ്ങളില്പെട്ട് ഉഴലുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന 1939ലെ ഡിപ്പാര്‍ട്ട്മെന്റ് റിഡെംപ്ഷന്‍ ബില്ലിന് അന്തിമ രൂപം നല്‍കുന്നതിലും നിര്‍ണായക പങ്കു വഹിച്ചു. യു.പിയിലെ മന്ത്രിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളായിരുന്നു. ഓരോരുത്തര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവു ഗണ്യമായി കുറച്ചുകൊണ്ടുള്ള ലാന്‍ഡ് ഹോള്‍ഡിംങ് ആക്റ്റ്- 1960 ഉണ്ടായത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.
താഴേത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ശ്രീ ചരണ്‍ സിങ്ങിനൊപ്പം നില്ക്കാന് സാധിക്കുന്ന നേതാക്കള്‍ ചുരുക്കമായിരിക്കും. അര്‍പ്പണമനോഭാവമുള്ള പൊതുപ്രവര്‍ത്തകനും സാമൂഹ്യനീതിയില്‍ അടിയുറച്ചുവിശ്വസിക്കുന്ന വ്യക്തിയുമായ അദ്ദേഹത്തിനു കരുത്തേകുന്നത് ദശലക്ഷക്കണക്കിനു കര്‍ഷകര്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ്.
ലാളിത്യമാര്‍ന്ന ജീവിതമായിരുന്നു ചൗധരി ചരണ്‍ സിംങ് നയിച്ചിരുന്നത്. തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിലെ ഇടവേളകള്‍ വായിക്കാനും എഴുതാനുമാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ‘അബോളിഷന്‍ ഓഫ് സെമീന്ദാരി’, ‘കോ-ഓപ്പറേറ്റീവ് ഫാമിംങ് എക്സ്-റേയ്ഡ്’, ‘ഇന്ത്യാസ് പോവര്‍ട്ടി ആന്‍ഡ് ഇറ്റ്സ് സൊല്യൂഷന്’, ‘പെസന്റ് പ്രൊപ്രൈറ്റര്‍ഷിപ് ഓര് ലാന്‍ഡ് റ്റു വര്‍ക്കേഴ്സ്’, ‘പ്രിവന്‍ഷന്‍ ഓഫ് ഡിവിഷന് ഓഫ് ഹോള്‍ഡിംങ്സ് ബിലോ എ സേര്ട്ടന് മിനിമം’ എന്നിവയുള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങളുടെയും ലഘുലേഖകളുടെയും കര്‍ത്താവാണ് അദ്ദേഹം.