Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കടല്‍ യാത്രികര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശം ധാരണാപത്രത്തിലേര്‍പ്പെടും


കടല്‍ ഗതാഗതത്തിന് (എയ്ഡ്‌സ് ഓണ്‍ നാവിഗേഷന്‍-അറ്റോണ്‍സ്)വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബംഗ്ലാദേശുമായി ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനീധികരിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും ഷിപ്പിംഗ് വകുപ്പിന്റെയും കീഴിലുള്ള ഡയക്ടര്‍ ജനറല്‍ ഓഫ് ലൈറ്റ് ഹൗസ് ആന്റ് ലൈറ്റ്ഷിപ്പ്‌സും (ഡി.ജി.എല്‍.എല്‍) ബംഗ്ലാദേശ് ഗവണ്‍മെന്റുമായാണ് ധാരണാപത്രം ഒപ്പിടുന്നത്.

അപകടങ്ങളെക്കുറിച്ചും ലൈറ്റ് ഹൗസുകളെക്കുറിച്ചുമുളള വിവരങ്ങള്‍ കൈമാറുകയെന്നതാണ് ധാരണാപത്രത്തിന്റെ ഉദ്ദേശ്യം. അതോടൊപ്പം കപ്പലുകളുടെ സഞ്ചാരവും ഓട്ടോമാറ്റിക്ക് ഐഡന്റിഫിക്കേഷന്‍ ശൃംഖല സംബന്ധിച്ചും വിവരങ്ങള്‍ കൈമാറും. കൂടാതെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മറ്റെന്‍ എയിഡ്‌സ് ടു നാവിഗേഷന്‍ ആന്റ് ലൈറ്റ്ഹൗസ് അതോറിറ്റീസി(ഐ.എ.എല്‍.എ)ന്റെ മാനദണ്ഡപ്രകാരമുള്ള പരിശീലനം ബംഗ്ലാദേശിലെ അറ്റോണ്‍സ് മാനേജര്‍മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും നല്‍കും.

ഇതിലൂടെ രണ്ടു രാജ്യങ്ങള്‍ക്കും അറ്റോണ്‍സിനെക്കുറിച്ച് അറിയിപ്പുകള്‍ കൈമാറാനാകും. ആവശ്യം വേണ്ട പരിശീലനങ്ങളിലൂടെ അറ്റോണ്‍ മേഖലയുമായി ബന്ധപ്പെടുന്നവര്‍ക്ക് അക്കാദമിക ആശയവിനിമയത്തിനുള്ള സാദ്ധ്യതകള്‍ ഉണ്ടാകും. അതോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശില്‍പ്പശാലകളും സമ്മേളനങ്ങളും സംഘടിപ്പിക്കാനും കഴിയും.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അറ്റോണ്‍ പരിശീലനത്തിനുള്ള ശേഷിവര്‍ദ്ധിപ്പിക്കുന്നതിന് ഈ പരസ്പര സഹായത്തിനുള്ള ധാരണാപത്രത്തിലൂടെ കഴിയും. ഇതിലൂടെ ഐ.എ.എല്‍.എയുടെ മോഡല്‍ കോഴ്‌സായ ഇ-141/1യുടെയുടെ അടിസ്ഥാനത്തിലുള്ള മാനേജ്‌മെന്റ് ഓഫ് നാവിഗേഷന്‍ എയ്ഡ് പരീശിലനത്തിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും. ഐ.എ.എല്‍.എയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള മറ്റ് പ്രൊഫഷണല്‍ പരിശീലനങ്ങളുടെ സാദ്ധ്യതകളും തുറന്നിടും.

തെക്കേ ഏഷ്യന്‍ മേഖലയിലെ രണ്ടു പ്രധാനപ്പെട്ട വികസ്വരരാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും. രണ്ടു രാജ്യങ്ങളള്‍ക്കും വളരെ ദീര്‍ഘമായ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യമാണുള്ളത്. ഇരു രാജ്യങ്ങളിലെയും പ്രമുഖരുടെ നിരന്തരമായ പരസ്പര സന്ദര്‍ശനങ്ങളിലൂടെ അടുത്തകാലത്തായി ഈ ബന്ധം കൂടുതല്‍ ദൃഢമായിട്ടുമുണ്ട്.