കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ എഞ്ചിനീയറിംഗ് സര്‍വീസിന്റെ (സി.ഇ.എസ്)(റോഡ്‌സ്) കേഡര്‍ പുനരവലോകനത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ നിര്‍ദ്ദേശം ഉടനടി നടപ്പിലാക്കും.
ഹയര്‍ അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ 02 തസ്തികകളും, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് തലത്തില്‍ 05 തസ്തികകളും, ജൂനിയര്‍ ടൈം സ്‌കെയില്‍ തലത്തില്‍ 39 തസ്തികകകളും പുതുതായി സൃഷ്ടിക്കും.
സീനിയര്‍ ടൈം സ്‌കെയില്‍ തലത്തിലുള്ള തസ്തികളില്‍ 28 എണ്ണം കുറവുവരും.
എന്‍ട്രി ലെവലില്‍ (ജെ.ടി.എസ്) 86 തസ്തികള്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും.
1959 ലാണ് സി.ഇ.എസ് (റോഡ്‌സ്) നിലവില്‍ വന്നത്.1976 ല്‍ ഗ്രൂപ്പ് എ ടെക്‌നിക്കല്‍ പോസ്റ്റുകള്‍ 189 ആയി നിശ്ചയിച്ചു. 1987 ലാണ് അവസാനമായി സര്‍വീസിന്റെ കേഡര്‍ പുനരവലോകനം നടന്നത്.
മെക്കാനിക്കല്‍ കേഡറിന്റെ ഒഴിവുള്ള തസ്തികകള്‍ സിവില്‍ എഞ്ചിനീയര്‍മാരെവെച്ച് നികത്തും. ഇതിനായി മെക്കാനിക്കല്‍ കേഡറിനെ സിവില്‍ കേഡറുമായി ഘട്ടംഘട്ടമായി സംയോജിപ്പിക്കും.
ഈ കേഡര്‍ പുനരവലോകനം വഴി ഗവണ്‍മെന്റിന് പ്രതിവര്‍ഷം 1.8 കോടിരൂപ അധികച്ചെലവ് വരും. ഡെപ്യൂട്ടേഷന് പ്രത്യേക സംവരണമുള്ളതിനാല്‍ ഇതിന് സാമ്പത്തിക ബാധ്യത വരില്ല.