പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ്
1) പശ്ചിമബംഗാള്‍ (ധാന്യങ്ങള്ക്കുവേണ്ടിയും), രാജസ്ഥാന് (പ്രകൃതി വിഭവ നിയന്ത്രണത്തിനായും) എന്നിവിടങ്ങളില്‍ ഉപഗ്രേഹകേന്ദ്രങ്ങളോടെ മദ്ധ്യപ്രദേശിലെ ആംല, ഷെഹോര്‍ എന്നിവടങ്ങളില്‍ രണ്ടാംഘട്ടമായി ഭക്ഷ്യയോഗ്യമായ പയര്‍വര്‍ഗ്ഗങ്ങളുടെ ഗവേഷണ വേദി (എഫ്.എന്‍.ആര്.പി) ഐ.സി.എ.ആര്.ഡി.എയുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്.
2) മദ്ധ്യപ്രദേശില്‍ എഫ്.എന്‍.ആര്.പി. സ്ഥാപിക്കുന്നതിന് ആംല, ഷെഹോര്്(7.99 ഹെക്ടര്‍, 175.42 ഏക്കര്‍) എന്നിടങ്ങളില്‍ ഒരു രൂപ പാട്ടത്തിന് 30 വര്‍ഷത്തേക്കും വേണ്ടിവന്നാല്‍ അതിനപ്പുറത്തും ഐ.സി.എ.ആര്.ഡി.എക്ക് ഭൂമി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി പാട്ടക്കരാര്‍ ഒപ്പിടുന്നതിനും അനുമതി നല്കി.
3) ഐ.സി.എ.ആര്.ഡി.എയുടെ ഈ പയര്‍വര്‍ഗ്ഗ ഗവേഷണ വേദിക്ക് ( ഫുഡ് ലെഗ്യൂം റിസര്‍ച്ച് പ്ലാറ്റഫോം- എഫ്.എന്‍.ആര്.പി) 1947ലെ ഐക്യരാഷ്ട്ര സഭ (പ്രിവിലിഡ്ജ് ആന്റ് ഇമ്മ്യൂണിറ്റി) നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം അന്തര്‍ദ്ദേശീയ പദവി നല്‍കുന്നതിനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
4) ഈ ഗവേഷണ സ്ഥാപനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് വേണ്ടി കേന്ദ്ര കാര്‍ഷിക ഗവേഷണ വകുപ്പിനെ (ഡി.എ.ആര്.ഇ) ചുമതലപ്പെടുത്തുകയും ചെയ്തു.
5) ഐ.സി.എ.ആറും- ഐ.സി.എ.ആര്.ഡി.എയും തമ്മില്‍ എഫ്.എല്‍.ആര്.പി സ്ഥാപിക്കുന്നതിന് രൂപം നല്കിയ അനുബന്ധകരാറില്‍ സാങ്കേതികമായ എന്തെങ്കിലും പരിഷ്ക്കരണങ്ങള്‍ ആവശ്യമാണെങ്കില്‍ അത് ചെയ്യുന്നതിന് കാര്ഷികമന്ത്രാലയത്തിനേയും ചുമതലപ്പെടുത്തി.
എഫ്.എല്‍.ആര്.പിയുടെ സ്ഥാപനത്തോടെ ഭക്ഷ്യസുരക്ഷയ്ക്ക് നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്കെതിരെ രാജ്യാന്തരതലത്തിലുള്ള ശാസ്ത്രത്തിന്റെ സഹായത്തോടെ പടപൊരുതാനുള്ള ശേഷി ഇന്ത്യയ്ക്ക് ലഭിക്കും. എഫ്.എല്‍.ആര്.പി നേടിയെടുക്കുന്ന ഗവേഷണഫലങ്ങളെ വേഗത്തിലും കാര്യക്ഷമമായും രാജ്യത്തിന് ഉള്‍ക്കൊള്ളാനും ഉപയോഗിക്കാനും കഴിയും. രാജ്യാന്തര നിലവാരത്തിലുള്ള ഇത്തരമൊരു പ്രമുഖ ഗവേഷണ വികസന സ്ഥാപനം ഇന്ത്യയെ ലോകത്തിലെ കാര്‍ഷിക ഗവേഷണമേഖലയിലെ കൂടുതല്‍ വലിയ കേന്ദ്രമാക്കി മാറ്റും. അത് ഗവേഷണ വികസനരംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സഹായകരമാകും.
ഒരു അന്തര്‍ദ്ദേശീയ സ്ഥാപനമായാണ് ഈ ഗവേഷണ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. വരണ്ട ഭൂമിയില്‍ അനുയോജ്യമായ പയര്‍വര്‍ഗ്ഗ ഉല്‍പ്പാദന സംവിധാനമുള്‍പ്പെടെ കാലാവസ്ഥ രൂപരേഖ സാങ്കേതിക വിദ്യയിലും മറ്റും നൂതനാശങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ വിജയങ്ങളുടെ മെച്ചപ്പെട്ട കണക്കുള്ള സ്ഥാപനമാണ് ഐ.സി.എ.ആര്.ഡി.എ. കൂടുതല്‍ ഭൂപ്രദേശങ്ങളിലേക്ക് വിളകളുടെ ഉല്‍പ്പാദനം വ്യാപിപ്പിക്കുന്നതിനും അതുപോലെ കന്നുകാലി വളര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ വിഷയങ്ങളിലെ പ്രഗല്ഭരായ ശാസ്ത്രജ്ഞരെ ഉപയോഗിച്ചുകൊണ്ട് ഐ.സി.എ.ആര്.ഡി.എ. ഗരേഷണങ്ങള് നടത്തും. ഈ വേദി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യവും പോഷകാംശങ്ങളും മെച്ചപ്പെടുത്തുന്നതിനും സര്‍വോപരി പ്രകൃതിവിഭവങ്ങളുടെ അടിസ്ഥാനം സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും സഹായകരമാകും.
വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകള്‍ എല്ലാ കര്‍ഷകര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നതുകൊണ്ടുതന്നെ ഇതിന്റെ അനന്തരഫലം എല്ലാ പ്രദേശത്തേയും ചെറുതും വലുതും പ്രാന്തവല്ക്കരിക്കപ്പെട്ടതുമായ എല്ലാ കര്‍ഷകര്‍ക്കും ഗുണം ചെയ്യും. മാത്രമല്ല, ഈ പദ്ധതി സന്തുലിതവും സമഗ്രവുമായിരിക്കും.