Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

എന്‍.സി.സി. റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


എന്‍.സി.സി. കേഡറ്റിന്റെ ജീവിതം യൂണിഫോമിനും പരേഡിനും ക്യാംപുകള്‍ക്കും അപ്പുറമാണെന്നും എന്‍.സി.സി. ഒരു ദൗത്യമാണെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡെല്‍ഹിയില്‍ എന്‍.സി.സി. റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ കരുത്തിനെയും വൈവിധ്യത്തെയും കുറിച്ചു മനസ്സിലാക്കാന്‍ എന്‍.സി.സി. പ്രവര്‍ത്തനം സൗകര്യമൊരുക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ചക്രവര്‍ത്തിമാരും ഭരണാധികാരികളും ഗവണ്‍മെന്റുകളുമല്ല, പൗരന്‍മാരും യുവാക്കളും കര്‍ഷകരും പണ്ഡിതരും ശാസ്ത്രജ്ഞരും തൊഴില്‍സേനയും സന്ന്യാസിമാരും ചേരുമ്പോഴാണു രാഷ്ട്രം സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.സി.സി. കേഡറ്റുകള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം വളര്‍ത്തുകയും നമ്മുടെ യുവതയുടെ കരുത്തിനെക്കുറിച്ച് അഭിമാനം സൃഷ്ടിക്കുക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ശുചിത്വ പരിപാലനത്തില്‍ എന്‍.സി.സി. വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കു പ്രചാരം നല്‍കണമെന്ന് പ്രധാനമന്ത്രി ആഹ്വാനംചെയ്തു.