പറ്റ്‌നയിലെ ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണ വികസന ആവശ്യങ്ങള്‍ക്കായി 11.35 ഏക്കര്‍ സ്ഥലം എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്‍സിബാ ബാദില്‍ തത്തുല്യമായ സ്ഥലം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും.
പറ്റ്‌ന വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടവും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിനാണിത്. പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്‍ പ്രതിവര്‍ഷം ശരാശരി 3 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകും.