Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജന -2017


2017 ലെ വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജനയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. സമൂഹിക സുരക്ഷിതത്ത്വതിലും സാമ്പത്തിക ഉള്‍ക്കൊള്ളലിലും ഗവണ്‍മെന്റിന്റെ പ്രതിബന്ധതയുടെ ഭാഗമായിട്ടാണിത്.

60 വയസ്സ് കഴിഞ്ഞവരെ സംരക്ഷിക്കുന്നതിനും വാര്‍ദ്ധക്യകാലത്ത് സാമൂഹിക സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി) മുഖേനയായിരിക്കും നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പിലാക്കുക. പ്രതിവര്‍ഷം 8 ശതമാനം നിരക്കില്‍ വരുമാനം ഉറപ്പ് നല്‍കുന്ന പെന്‍ഷന്‍ പദ്ധതിയാണിത്. ഈ പെന്‍ഷന്‍ കൈപ്പറ്റുന്നത് പ്രതിമാസമോ, 3 മാസത്തില്‍ ഒരിക്കലോ, 6 മാസത്തില്‍ ഒരിക്കലോ, വര്‍ഷത്തിലൊരിക്കലോ എന്നത് ഗുണഭോക്താവിന് തീരുമാനിക്കാം. എല്‍.ഐ.സി. നല്‍കുന്ന റിട്ടേണും പദ്ധതി പ്രകാരമുള്ള 8 ശതമാനം പ്രതിവര്‍ഷ റിട്ടേണും തമ്മിലുള്ള വ്യത്യാസം കേന്ദ്ര ഗവണ്‍മെന്റ് സബ്‌സിഡിയായി വാര്‍ഷികാനുപാതത്തില്‍ നല്‍കും.

2017 ലെ വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജന തുടക്കം കുറിക്കുന്ന ദിവസം മുതല്‍ ഒരു വര്‍ഷം വരെ പദ്ധതിയില്‍ ചേരാന്‍ കാലാവധിയുണ്ടായിരിക്കും.