Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ രണ്ടാം റെയ്‌സിനാ സംഭാഷണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം ( ജനുവരി 17, 2017).

ന്യൂഡല്‍ഹിയില്‍ രണ്ടാം റെയ്‌സിനാ സംഭാഷണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം ( ജനുവരി 17, 2017).

ന്യൂഡല്‍ഹിയില്‍ രണ്ടാം റെയ്‌സിനാ സംഭാഷണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം ( ജനുവരി 17, 2017).


ബഹുമാന്യരേ,
വിശിഷ്ടാതിഥികളേ,
മഹതികളേ, മാന്യരേ,
ഇന്ന് സംഭാഷണങ്ങളുടെ ഒരു ദിനമായാണ് കാണപ്പെടുന്നത്. അല്‍പ്പം മുമ്പാണ് നാം പ്രസിഡന്റ് സീയെയും പ്രധാനമന്ത്രി മെയെയും നാം കേട്ടത്. ഇവിടെ ഞാന്‍ ഇപ്പോള്‍ എന്റെ വാക്കുകളുമായി നില്‍ക്കുന്നു. ഒരു വേള ചിലര്‍ക്ക് അല്‍പ്പം കൂടുതല്‍ ആയേക്കാം‍. അല്ലെങ്കില്‍ 24/7 വാര്‍ത്താ ചാനലുകള്‍ക്ക് ആവശ്യത്തിലധികമാകാം‍.

റെയ്‌സിനാ സംഭാഷണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് നിങ്ങളുമായി സംസാരിക്കാന്‍ സാധിച്ചത് എനിക്ക് മഹത്തായ ഒരു വിശേഷാവകാശമാണ്. ആദരീണയനായ കര്‍സായി, പ്രധാനമന്ത്രി ഹാര്‍പ്പര്‍, പ്രധാനമന്ത്രി കെവിന്‍ റൂഡ്, ഡല്‍ഹിയില്‍ നിങ്ങളെ കാണാനാകുന്നത് ആഹ്ലാദകരമാണ്. എല്ലാ അതിഥികള്‍ക്കും ഊഷ്മള സ്വാഗതം ആശംസിക്കുകയും ചെയ്യുന്നു. അടുത്ത കുറച്ചു ദിവസങ്ങളില്‍ നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ധാരാളം ആശയ വിനിമയങ്ങള്‍ നിങ്ങള്‍ക്ക് നടത്താനുണ്ടാകും. നിങ്ങള്‍ അതിന്റെ ദൃഢതയും; അതിന്റെ സംഘര്‍ഷങ്ങളും വെല്ലുവിളികളും; അതിന്റെ വിജയവും അവസരങ്ങളും; അതിന്റെ ഭൂതകാല സ്വഭാവവും മുന്നറിവും; സാധ്യതയും; അതിന്റെ അതിന്‍റെ അപൂര്‍വ്വമായ സാധ്യതകളും പുതിയ സാധാരണനിലയും ചര്‍ച്ച ചെയ്യപ്പെടും.

സുഹൃത്തുക്കളേ,

2014 മേയില്‍ ഇന്ത്യന്‍ ജനത പുതിയ ഒരു സാധാരണത്വത്തിലേക്ക് കുതിച്ചെത്തി. എന്റെ സഹയാത്രികരായ ഇന്ത്യക്കാര്‍ ഒരേ സ്വരത്തില്‍ വാദിച്ച് എന്റെ സര്‍ക്കാരിനെ മാറ്റത്തിനുള്ള ഒരു ജനവിധിക്കൊപ്പം വിശ്വസിച്ചു ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മാറ്റം കേവലം മനോഭാവത്തിന്റേതല്ല, മന:സ്ഥിതിയുടേതാണ്. പിടിവിട്ട പോക്കില്‍ നിന്ന് അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നിലേക്കുള്ള മാറ്റം. നിര്‍ഭയ തീരുമാനങ്ങള്‍ എടുക്കാനുള്ള മാറ്റം. നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും പരിവര്‍ത്തിപ്പിക്കാതെയുള്ള പരിഷ്‌കരണങ്ങള്‍ മതിയാകില്ല എന്നതിലേക്കുള്ള ജനവിധി. ഇന്ത്യയുടെ യുവത്വത്തെ ഉത്ക്കടമായ അഭിലാഷത്തിലേക്കും ശുഭാപ്തി വിശ്വാസത്തിലേക്കും മാറ്റി നടുന്ന, ദശലക്ഷങ്ങളുടെ അതിരുകളില്ലാത്ത ഊര്‍ജ്ജത്തിന്റെ പരിവര്‍ത്തനം. ഓരോ ദിവസത്തെ പ്രവൃത്തിയിലും ഞാന്‍ ഈ വിശുദ്ധ ഊര്‍ജ്ജത്തില്‍ നിന്ന് ശ്വാസമെടുക്കുന്നു. എല്ലാ ദിവസത്തെയും പ്രവൃത്തിയില്‍ എന്റെ ‘ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക’മുഴുവന്‍ ഇന്ത്യക്കാരുടെയും ഐശ്വര്യത്തിനും സുരക്ഷയ്ക്കു വേണ്ടി ഇന്ത്യയെ സ്ഥിരമായ പരിഷ്‌കരണത്തിലേക്കും പരിവര്‍ത്തനത്തിലേക്കും നയിക്കാനുള്ള മാര്‍ഗ്ഗദര്‍ശനത്തില്‍ നിന്നാകുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ പരിവര്‍ത്തനം അതിന്റെ ബാഹ്യ പശ്ചാത്തലത്തില്‍ നിന്നു വേറിട്ടതല്ല എനിക്ക് ബോധ്യമുണ്ട്. നമ്മുടെ സാമ്പത്തിക വളര്‍ച്ച; നമ്മുടെ കര്‍ഷകരുടെ ക്ഷേമം; യുവജനങ്ങള്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍;മൂലധനത്തിലുള്ള നമ്മുടെ പിടി, സാങ്കേതിവിദ്യ, വിപണിയും വിഭവങ്ങളും; നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷ എന്നിവയിലെല്ലാം ലോക സംഭവ വികാസങ്ങള്‍ ആഴത്തില്‍ പ്രത്യാഘാതമുണ്ടാക്കും. പക്ഷേ, നേര്‍വിപരീതവും സത്യം തന്നെയാണ്.

ലോകത്തെ ഇന്ത്യയ്ക്ക് എത്രത്തോളം ആവശ്യമാണോ അത്രതന്നെ ഇന്ത്യയുടെ സുസ്ഥിരമായ ഉയര്‍ച്ച ലോകത്തിനും ആവശ്യമാണ്. നമ്മുടെ രാജ്യത്തെ മാറ്റാനുള്ള നമ്മുടെ സന്നദ്ധതയ്ക്ക് പുറംലോകവുമായി അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യയുടെ പ്രഥമപരിഗണന സ്വന്തം ഭവനവും നമ്മുടെ അന്താരാഷ്ട്ര മുന്‍ഗണന കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാത്ത തുടര്‍ച്ചയുടെ ഭാഗവുമായതുകൊണ്ട് അത് സ്വാഭാവികമാണ്. ഇന്ത്യയുടെ പരിവര്‍ത്തനാത്മക നേട്ടങ്ങള്‍ ഉറപ്പോടെ അടിത്തറയിട്ടതാണ്.

സുഹൃത്തുക്കളേ,

മനുഷ്യ പുരോഗതിയുടെയും അക്രമാസക്ത കോലാഹലങ്ങളുടെയും കൂടി തുല്യ ഫലമായ ഒത്തുതീര്‍പ്പ് രൂപപ്പെടാതിരുന്ന കാലത്തും പരിവര്‍ത്തനത്തില്‍ ഇന്ത്യ കുതിക്കുകയായിരുന്നു. ബഹുവിധ കാരണങ്ങള്‍ക്കുവേണ്ടിയും ബഹുതല രീതികളിലും ലോകം അഗാധമായ മാറ്റങ്ങളിലേക്കു പോവുകയാണ്. ആഗോള ബന്ധിതമായ സമൂഹങ്ങള്‍, ഡിജിറ്റല്‍ അവസരങ്ങള്‍, സാങ്കേതികവിദ്യാ മാറ്റങ്ങള്‍, അറിവിന്റെ അഭിവൃദ്ധി നവീനാശയം എന്നിവ മാനവികതയുടെ മുന്നേറ്റത്തെ നയിക്കുന്നു. പക്ഷേ, അലസമായ വളര്‍ച്ചയും സമ്പദ്ഘടനയുടെ അസ്ഥിരതയും ഒരു മ്ളാനമായ വസ്തുത ഇക്കാലത്ത് ഭൗതികമായ അതിരുകള്‍ക്ക് പ്രസക്തി കുറവായിരിക്കാം പക്ഷേ, രാഷ്ട്രങ്ങള്‍ക്കിടയിലുള്ള മതിലുകള്‍ വ്യാപാരത്തിനും കുടിയേറ്റത്തിനും എതിരായ ഒരു വൈകാരിക ഭാവവും ലോകമാകെ വളര്‍ന്നുവരുന്ന സങ്കുചിതത്വവും സംരക്ഷണവാദ മനോഭാവവും പൂര്‍ണ്ണമായ തെളിവുകളാണ്. ആഗോളവല്‍ക്കരണ ഫലങ്ങള്‍ അപകടത്തിലാണെന്നതും, സമ്പദ്ഘടനയുടെ നേട്ടങ്ങള്‍ വേഗം ലഭിക്കില്ലെന്നതുമാണ് ഇതിന്‍റെ ഫലം. അസ്ഥിരത, അക്രമം, തീവ്രവാദം, പുറംതള്ളല്‍, അതിര്‍ത്തികള്‍ കടന്നുള്ള ഭീഷണികള്‍ എന്നിവ അപകടകരമായ ദിശകളിലേക്ക് വളരുകയാണ്. അത്തരം വെല്ലുവിളികള്‍ വ്യാപിപ്പിക്കുന്നതില്‍ അനൗദ്യോഗിക കളിക്കാര്‍ സുപ്രധാന പങ്കുകാരുമാണ്. സ്ഥാപനങ്ങളും നിര്‍മ്മിതികളും വേറിട്ടൊരു ലോകത്തിനു വേണ്ടി  വേറിട്ടൊരു ലോകത്തു നിന്നുള്ളതാണ് എന്നതിനാല്‍ അവ കാലഹരണപ്പെട്ടു കഴിഞ്ഞു.  ഫലപ്രദമായ ബഹുസ്വരതയ്ക്ക് ഒരു വിഘ്‌നമായി അവ നിലകൊള്ളുന്നു. ശീതയുദ്ധത്തിനു ശേഷമുള്ള തന്ത്രപരമായ വ്യക്തതയ്ക്ക് ഒരു കാല്‍ നൂറ്റാണ്ടു കഴിഞ്ഞ ലോകം അതിന്റെ ക്രമം വീണ്ടെടുക്കാന്‍ തുടങ്ങിയിട്ടും പൊടിപടലങ്ങള്‍ നീങ്ങി പഴയ സ്ഥിതി ആയിട്ടില്ല. പക്ഷേ, പല കാര്യങ്ങള്‍ക്കും വ്യക്തത കൈവന്നു. ശരിയായി. രാഷ്ട്രീയ, സൈനിക ശക്തികള്‍ ലോകത്തിന്റെ ബഹുധ്രുവാഭിമുഖതയെ വ്യാപിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു, ബഹുധ്രുവാഭിമുഖത വര്‍ധിച്ച ഏഷ്യ ഇന്ന് പ്രബലമായ ഒരു വസ്തുതയാണ്. നാം അതിനെ സ്വാഗതം ചെയ്യുന്നു.

എന്തുകൊണ്ടെന്നാല്‍ വിവിധ രാജ്യങ്ങളുടെ ഉയര്‍ച്ചയുടെ യാഥാര്‍ത്ഥ്യത്തെ അത് ഉള്‍ക്കൊള്ളുന്നു. വിവിധ ആളുകളുടെ ശബ്ദമാണ് അല്ലാതെ കുറച്ചുപേരുടെ കാഴ്ചപ്പാടല്ല ആഗോള കാര്യപരിപാടികളെ രൂപപ്പെടുത്തുന്നത് എന്ന് അത് അംഗീകരിക്കുന്നു. പുറംതള്ളലിനെ,പ്രത്യേകിച്ചും ഏഷ്യയില്‍ പ്രോല്‍സാഹിപ്പിക്കുന്ന ഒരുതരം അശിക്ഷിത ബോധത്തെയും പ്രവണതയെയും സംരക്ഷിക്കാതിരിക്കുകയാണ് നമ്മുടെ ആവശ്യം. ബഹുസ്വരതയുടെയും ബഹുധ്രുവാഭിമുഖതയുടെയും ഈ സമ്മേളനത്തിലെ മുഖ്യവിഷയങ്ങളായത് തികച്ചും കാലികമാണ്.

സുഹൃത്തുക്കളേ,

നാം അധിനിവസിക്കുന്നത് തന്ത്രപ്രാധാന്യമുള്ള സങ്കീര്‍ണമായ ഒരു ചുറ്റുപാടിലാണ്. ചരിത്രത്തിന്റെ വിശാല പ്രവാഹത്തില്‍ മാറുന്‌ന ലോകം അനിവാര്യമായ ഒരു പുതിയ സാഹചര്യമല്ല. വിഷയങ്ങളുടെ ചട്ടക്കൂട് അതിവേഗം പരിവര്‍ത്തിക്കുന്ന ഒരു സാഹചര്യത്തില്‍ രാഷ്ട്രങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നിര്‍ണായക ചോദ്യം.  നമ്മുടെ പ്രഥമ പരിഗണനകളും പ്രവൃത്തികളും നമ്മുടെ ദേശീയ ശക്തിയുടെ കരുത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

നമ്മുടെ തന്ത്രപ്രധാന സൂക്ഷ്മത രൂപപ്പെടുത്തിയിരിക്കുന്നത് നമ്മുടെ സാംസ്‌കാരിക ആചാരവിചാരങ്ങളിലാണ്:

– യാഥാര്‍ത്ഥ്യവാദം,
– സഹ അസ്ഥിത്വം,
– സഹകരണം,
– പങ്കാളിത്തം.
നമ്മുടെ ദേശീയ താല്‍പര്യങ്ങളുടെ വ്യക്തവും ഉത്തരവാദിത്തപൂര്‍ണമായ പ്രകടനത്തില്‍ വ്യക്തമാകുന്നത് ഈ തിരിച്ചറിവാണ്. ഈ തിരിച്ചറിവാണ്. സ്വദേശത്തും വിദേശത്തും ഉള്‍പ്പെടെ ഇന്ത്യക്കാരുടെ ഐശ്വര്യവും നമ്മുടെ പൗരന്മാരുടെ സുരക്ഷയും പരമപ്രധാനമാണ്.  പക്ഷേ, സ്വന്തം താല്‍പര്യം മാത്രം നോക്കുന്നത് നമ്മുടെ സംസ്‌കാരത്തിലോ പെരുമാറ്റത്തിലോ ഇല്ല. നമ്മുടെ പ്രവൃത്തികളും അഭിലാഷങ്ങളും, ശേഷിയും മനുഷ്യവിഭവ മൂലധനവും, ജനാധിപത്യവും ജനസംഖ്യയും, കരുത്തും വിജയവും പ്രദേശത്തിന്റെയാകെയും ലോകത്തിന്റെയും പുരോഗതിക്ക് അടിസ്ഥാനമായി തുടരും. മഹത്തായ പ്രാധാന്യത്തിന്റെ മേഖലാപരവും ആഗോളപരവുമായ അവസരത്തെ നമ്മുടെ സാമ്പത്തിക,രാഷ്ട്രീയ ഉന്നമനം പ്രതിനിധീകരിക്കുന്നു. ഇത് സമാധാനത്തിനുള്ള ഒരു ശക്തിയും സ്ഥിരതയ്ക്കുള്ള ഒരു ഘടകവും മേഖലാപരവും ആഗോളവുമായ സമൃദ്ധിക്കുള്ള ചാലകശക്തിയുമാണ്.
എന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, ഇത് അര്‍ത്ഥമാക്കുന്നത് ഈ കാര്യങ്ങള്‍ ഉന്നം വയ്ക്കുന്ന അന്തര്‍ദേശീയ ഇടപെടലിന്‍റെ മാര്‍ഗ്ഗമാണ്:

– ബന്ധങ്ങള്‍ വീണ്ടും കെട്ടിപ്പടുക്കുക, പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും നമ്മുടെ അടുത്തും അകലയുമുള്ള ഭൂപ്രകൃതിയില്‍ ഇന്ത്യയെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുക.
– ഇന്ത്യയുടെ സാന്പത്തിക മുന്‍ഗണനകള്‍ക്കൊപ്പം കണ്ണിചേര്‍ത്ത് ബന്ധങ്ങള്‍ രൂപപ്പെടുത്തുക.
– ആഗോള ആവശ്യങ്ങള്‍ക്കും അവസരങ്ങള്‍ക്കും അനുസൃതമായി നമ്മുടെ കഴിവുറ്റ യുവത്വത്തെ ബന്ധിപ്പിച്ച് വിശ്വാസ്യതയുള്ള മാനവ വിഭവ ശേഷിയായി ഇന്ത്യയെ മാറ്റിയെടുക്കുക.
– ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകള്‍ മുതല്‍ കരീബിയന്‍ കടലിലെ പസിഫിക് ദ്വീപുകള്‍ വരെയും മഹത്തായ ആഫ്രിക്കന്‍ ഭൂഖണ്ഡം മുതല്‍ അമേരിക്ക വരെയും വിശാലമായ വികസന പങ്കാളിത്തം കെട്ടിപ്പടുക്കുക. ആഗോള വെല്ലുവിളികളില്‍ ഇന്ത്യയുടെ ആഖ്യാനങ്ങള്‍ രചിക്കുക.
– ആഗോള സ്ഥാപനങ്ങളും സംഘടനകളും പുനരേകീകരിക്കുന്നതിനും പുനര്‍ നവീകരിക്കുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനും സഹായിക്കുക. യോഗയും ആയുര്‍വേദവും ഉള്‍പ്പെടെ ഇന്ത്യയുടെ നാഗരിക പൈതൃകങ്ങളുടെ നേട്ടങ്ങള്‍ ആഗോള മികവിലേക്ക് വ്യാപിപ്പിക്കുക.
പരിവര്‍ത്തനം കേവലം ഒരു ആഭ്യന്തര ലക്ഷ്യമല്ല. അത് നമ്മുടെ ആഗോള കാര്യപരിപാടിയെ ഉള്‍ക്കൊള്ളുന്നതാണ്.

എന്നെ സംബന്ധിച്ചിടത്തോളം, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നത് കേവലം ഇന്ത്യയുടെ ഒരു കാഴ്ചപ്പാടല്ല. മുഴുവന്‍ ലോകത്തിനും വേണ്ടിയുള്ള ഒരു വിശ്വാസമാണ് അത്. വിവിധ തലങ്ങളിലും ബഹുതല വിഷയങ്ങളിലും വ്യത്യസ്ഥമായ ഭൂപ്രകൃതിയിലും സ്വന്തം നിലയില്‍ത്തന്നെ അത് വ്യക്തമാക്കുകയും ചെയ്യുന്നു.

ഭൂമിശാസ്ത്രപരമായ സംജ്ഞകളിലും പങ്കുവയ്ക്കുന്ന താല്‍പര്യങ്ങളിലും നമ്മളുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ചിലതിലേക്ക് തിരിയാന്‍ എന്നെ അനുവദിക്കുക. ”അയല്‍പക്ക സൗഹൃദം ആദ്യം”എന്ന നമ്മുടെ സമീപനത്തിലെ ദൃഢത നമ്മുടെ അയല്‍ക്കാരുടെ മനംകവര്‍ന്നതിലൂടെ ഒരു സുപ്രധാന മാറ്റം നാം കണ്ടു. ദക്ഷിണാഫ്രിക്കന്‍ ജനത രക്തം കൊണ്ട് ചരിത്രവും സംസ്‌കാരവും അഭിലാഷങ്ങളും പങ്കുവച്ചും കൂടെച്ചേര്‍ന്നു. അവരുടെ യുവജനതയുടെ ശുഭാപ്തിവിശ്വാസം ആവശ്യപ്പെടുന്നത് മാറ്റവും അവസരങ്ങളും പുരോഗതിയും സമൃദ്ധിയുമാണ്. തഴച്ചുവളരുന്ന, നന്നായി കൂട്ടിച്ചേര്‍ക്കപ്പെട്ടതും ഉദ്ഗ്രഥിതവുമായ അയല്‍പക്ക സൗഹൃദമാണ് എന്റെ സ്വപ്‌നം. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി, മേഖലയെ ഒന്നിച്ചുകൊണ്ടുവരാന്‍ നമ്മുടെ ഒട്ടുമിക്ക അയല്‍ക്കാരുമായും നാം പങ്കാളിത്തമുണ്ടാക്കി. നമ്മുടെ മേഖലയുടെ പുരോഗതിയുള്ള ഭാവിക്കുവേണ്ടി അനിവാര്യമായിടത്ത് നാം നമ്മുടെ ഭൂതകാലത്തിന്റെ ഭാരങ്ങള്‍ ഒഴിവാക്കി. നമ്മുടെ പ്രയത്‌നം ഫലം കാണുകയാണ്.

അഫ്ഗാനിസ്ഥാനില്‍, ദൂരവും സഞ്ചാരത്തിലെ ബുദ്ധിമുട്ടും വകവയ്ക്കാതെ പുനര്‍ നിര്‍മാണത്തിലും സ്ഥാപനങ്ങളും ശേഷിയും കെട്ടിപ്പടുക്കുന്നതിലും നമ്മുടെ പങ്കാളിത്തം സഹായിക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ സുരക്ഷാ കാര്യവിചാരത്തിന് വ്യാപ്തി വര്‍ധിക്കുകയും ചെയ്തു. വികസനപരമായ പങ്കാളിത്തം സൃഷ്ടിച്ചെടുക്കുന്നതിലെ നമ്മുടെ സമര്‍പ്പണത്തിന്‍റെ രണ്ടു തിളങ്ങുന്ന ഉദാഹരണങ്ങളാണ് അഫ്ഗാന്‍ പാര്‍ലമെന്റ് കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണവും ഇന്ത്യാ- അഫ്ഗാനിസ്ഥാന്‍ സൗഹൃദ അണക്കെട്ടും.

ബംഗ്ലാദേശില്‍, കണക്റ്റിവിറ്റിയിലൂടെയും അടിസ്ഥാനസൗകര്യ പദ്ധതിയിലൂടെയും മഹത്തായ കേന്ദ്രീകരണവും രാഷ്ട്രീയമായ പരസ്പര ധാരണയും നാം നേടിയെടുത്തു, അതീവപ്രധാനമായി, ഭൂമിയുടെയും സമുദ്രാതിര്‍ത്തികളുടെയും തീര്‍പ്പാക്കല്‍ വഴിയും.