കസ്റ്റംസ് വിഷയങ്ങളില്‍ പരസ്പരം സഹകരിക്കുന്നതിനും സഹായിക്കുന്നതിനും ഇന്ത്യയും ഉറുഗ്വേയും തമ്മില്‍ ഒരു കരാര്‍ ഒപ്പിടുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവയുടെ അന്വേഷണത്തിലും ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനും ചരക്കുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കരാര്‍ വഴിയൊരുക്കും.
ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തുന്ന ചരക്കുകളുടെ ഉത്ഭവം സംബന്ധിച്ച രേഖകളുടെ ആധികാരികത, വെളിപ്പെടുത്തുന്ന കസ്റ്റംസ് മൂല്യത്തിന്റെ നിജസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവര കൈമാറ്റം സംബന്ധിച്ച ഇന്ത്യന്‍ കസ്റ്റംസ് അധികൃതരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കരട് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.