പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 2024-25 സാമ്പത്തിക വർഷത്തേക്ക് ‘കുറഞ്ഞ മൂല്യമുള്ള BHIM-UPI ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യക്തി മുതൽ വ്യാപാരി വരെ (P2M) ഉത്തേജക പദ്ധതി’ക്ക് ഇനിപ്പറയുന്ന രീതിയിൽ അംഗീകാരമേകി:
i. കുറഞ്ഞ മൂല്യമുള്ള BHIM-UPI ഇടപാടുകൾ (P2M) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തേജക പദ്ധതി 01.04.2024 മുതൽ 31.03.2025 വരെ 1500 കോടി രൂപ പ്രതീക്ഷിത ചെലവിൽ നടപ്പിലാക്കും.
ii. ചെറുകിട വ്യാപാരികൾക്ക് 2000 രൂപ വരെയുള്ള UPI (P2M) ഇടപാടുകൾ മാത്രമേ ഈ പദ്ധതിയുടെ പരിധിയിൽ വരൂ.
2000 രൂപവരെ |
സീറോ MDR / ആനുകൂല്യം (@0.15%) |
സീറോ MDR / ആനുകൂല്യമില്ല |
2000 രൂപയ്ക്കു മുകളിൽ |
സീറോ MDR / ആനുകൂല്യമില്ല |
സീറോ MDR / ആനുകൂല്യമില്ല |
വിഭാഗം | ചെറുകിട വ്യാപാരി | വൻകിട വ്യാപാരി |
---|
iii. ചെറുകിട വ്യാപാരികളുടെ വിഭാഗത്തിൽ 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇടപാടുമൂല്യത്തിന് 0.15% എന്ന നിരക്കിൽ പ്രോത്സാഹനം നൽകും.
iv. പദ്ധതിയുടെ എല്ലാ പാദങ്ങളിലും, ഏറ്റെടുക്കുന്ന ബാങ്കുകൾ അംഗീകരിച്ച ക്ലെയിം തുകയുടെ 80% ഉപാധികളില്ലാതെ വിതരണം ചെയ്യും.
v. ഓരോ പാദത്തിലും അനുവദിച്ച ക്ലെയിം തുകയുടെ ബാക്കി 20% തിരിച്ചടവ് ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും:
a) ഏറ്റെടുക്കുന്ന ബാങ്കിന്റെ സാങ്കേതിക ഇടിവ് 0.75% ൽ കുറവാണെങ്കിൽ മാത്രമേ അനുവദിച്ച ക്ലെയിമിന്റെ 10% നൽകൂ; കൂടാതെ,
b) ഏറ്റെടുക്കുന്ന ബാങ്കിന്റെ സിസ്റ്റം പ്രവർത്തന സമയം 99.5% ൽ കൂടുതലാണെങ്കിൽ മാത്രമേ അനുവദിച്ച ക്ലെയിമിന്റെ ബാക്കി 10% നൽകൂ.
പ്രയോജനങ്ങൾ:
i. സൗകര്യപ്രദവും സുരക്ഷിതവും വേഗതയേറിയതുമായ പണമൊഴുക്ക്, ഡിജിറ്റൽ പാദമുദ്രകൾ വഴി വായ്പയിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം.
ii. അധിക നിരക്കുകളില്ലാതെ സാധാരണ പൗരന്മാർക്ക് തടസ്സമില്ലാത്ത പണമിടപാടു സൗകര്യങ്ങൾ ലഭിക്കും.
iii. ചെറുകിട വ്യാപാരികൾക്ക് അധിക ചെലവില്ലാതെ UPI സേവനങ്ങൾ ലഭ്യമാക്കാൻ പ്രാപ്തരാക്കും. ചെറുകിട വ്യാപാരികൾ വിലയോട് പെട്ടെന്നു പ്രതികരിക്കുന്നവരായതിനാൽ, ആനുകൂല്യങ്ങൾ അവരെ UPI ഇടപാടുകൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കും.
iv. ഡിജിറ്റൽ രൂപത്തിൽ ഇടപാട് ഔപചാരികമാക്കുന്നതിലൂടെയും കണക്കാക്കുന്നതിലൂടെയും പണരഹിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഗവണ്മെന്റിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു.
v. കാര്യക്ഷമത നേട്ടം- 20% പ്രോത്സാഹനം ഉയർന്ന സിസ്റ്റം പ്രവർത്തന സമയവും കുറഞ്ഞ സാങ്കേതിക തകർച്ചയുമുള്ള ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നു. ഇത് പൗരന്മാർക്ക് 24 മണിക്കൂറും പണമിടപാടു സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കും.
vi. UPI ഇടപാടുകളുടെ വളർച്ചയുടെയും ഗവണ്മെന്റ് ഖജനാവിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക ബാധ്യതയുടെയും ന്യായമായ സന്തുലിതാവസ്ഥ.
ലക്ഷ്യം:
· തദ്ദേശീയ BHIM-UPI സംവിധാനങ്ങളുടെ പ്രോത്സാഹനം. 2024-25 സാമ്പത്തിക വർഷത്തിൽ മൊത്തം 20,000 കോടി ഇടപാട് എന്ന ലക്ഷ്യം കൈവരിക്കൽ.
· കരുത്തുറ്റതും സുരക്ഷിതവുമായ ഡിജിറ്റൽ പണമിടപാടു സൗകര്യം കെട്ടിപ്പടുക്കുന്നതിന് പണമിടപാടു സംവിധാനത്തിന്റെ ഭാഗമാകുന്നവരെ പിന്തുണയ്ക്കൽ.
· ഫീച്ചർ ഫോൺ അധിഷ്ഠിത (UPI 123PAY) & ഓഫ്‌ലൈൻ (UPI Lite/UPI LiteX) പണമിടപാടു സൗകര്യങ്ങൾ പോലുള്ള നൂതന ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും, 3-6 നിര നഗരങ്ങളിൽ UPI യുടെ വ്യാപനം.
· ഉയർന്ന സിസ്റ്റം പ്രവർത്തന സമയം നിലനിർത്തുകയും സാങ്കേതിക തകർച്ചകൾ കുറയ്ക്കുകയും ചെയ്യുക.
പശ്ചാത്തലം:
സാമ്പത്തിക ഉൾപ്പെടുത്തലിനുള്ള ഗവണ്മെന്റിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഡിജിറ്റൽ പണമിടപാടുകളുടെ പ്രോത്സാഹനം. ഇതു സാധാരണക്കാർക്ക് വിശാലമായ പണമിടപാടു മാർഗങ്ങൾ നൽകും. ഡിജിറ്റൽ പണമിടപാടു വ്യവസായം അതിന്റെ ഉപഭോക്താക്കൾക്ക് / വ്യാപാരിക്ക് സേവനങ്ങൾ നൽകുമ്പോൾ ഉണ്ടാകുന്ന ചെലവ്, മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നിരക്കിലൂടെ ഈടാക്കുന്നു.
RBI കണക്കനുസരിച്ച്, ഇടപാട് മൂല്യത്തിന്റെ 0.90% വരെ MDR എല്ലാ കാർഡ് ശൃംഖലകളിലും ബാധകമാണ്. (ഡെബിറ്റ് കാർഡുകൾക്ക്). NPCI അനുസരിച്ച്, ഇടപാട് മൂല്യത്തിന്റെ 0.30% വരെ MDR UPI P2M ഇടപാടിന് ബാധകമാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, 2007 ലെ പേയ്‌മെന്റ്സ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10 എയിലും 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ്‌യുവിലും ഭേദഗതികൾ വരുത്തി, 2020 ജനുവരി മുതൽ, റുപേ ഡെബിറ്റ് കാർഡുകൾക്കും ഭീം-യുപിഐ ഇടപാടുകൾക്കും എംഡിആർ പൂജ്യമാക്കി.
സേവനങ്ങൾ ഫലപ്രദമായി നൽകുന്നതിൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയിൽ ഭാഗമായവരെ പിന്തുണയ്ക്കുന്നതിനായി, “റുപേ ഡെബിറ്റ് കാർഡുകളുടെയും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളുടെയും (പി 2 എം) പ്രോത്സാഹന പദ്ധതി” മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഗവണ്മെന്റ് വർഷം തോറും നൽകുന്ന ആനുകൂല്യം (കോടി രൂപയിൽ):
സാമ്പത്തിക വർഷം |
ഇന്ത്യാഗവണ്മെന്റ് നൽകുന്ന ആനുകൂല്യം |
റുപേ ഡെബിറ്റ് കാർഡ് |
BHIM-UPI |
FY2021-22 |
1,389 |
432 |
957 |
FY2022-23 |
2,210 |
408 |
1,802 |
FY2023-24 |
3,631 |
363 |
3,268 |
ഈ പ്രോത്സാഹന തുക ഗവണ്മെന്റ് അക്വയറിംഗ് ബാങ്കിന് (മർച്ചന്റ്സ് ബാങ്ക്) നൽകുകയും തുടർന്ന് ഭാഗമായ മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നു: ഇഷ്യൂവർ ബാങ്ക് (കസ്റ്റമർ ബാങ്ക്), പേയ്‌മെന്റ് സർവീസ് പ്രൊവൈഡർ ബാങ്ക് (UPI ആപ്പ് / API സംയോജനങ്ങളിൽ ഉപഭോക്താവിന്റെ ഓൺബോർഡിംഗ് സുഗമമാക്കുന്നു), ആപ്ലിക്കേഷൻ ഒരുക്കുന്നവർ (TPAP-കൾ).
***
NK