Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് വിന്റർ ഗെയിംസിൽ 33 മെഡലുകൾ നേടിയ ഇന്ത്യൻ കായികസംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇറ്റലിയിലെ ടൂറിനിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് വിന്റർ ഗെയിംസ് 2025-ലെ ഇന്ത്യൻ കായികതാരങ്ങളുടെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ആഗോള വേദിയിൽ രാജ്യത്തിന് അഭിമാനം പകർന്നുകൊണ്ട് ഇന്ത്യൻ സംഘം നാടിനുവേണ്ടി 33 മെഡലുകൾ കൊണ്ടുവന്നു.

ഇന്ന് പാർലമെന്റിൽ വച്ച് കായികതാരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശ്രീ മോദി അവരുടെ സമർപ്പണത്തിനും നേട്ടങ്ങൾക്കും അവരെ അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

”ഇറ്റലിയിലെ ടൂറിനിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് വിന്റർ ഗെയിംസിൽ രാജ്യത്തിന് കീർത്തി നേടിത്തന്ന നമ്മുടെ കായികതാരങ്ങളിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു! അനിതരസാധാരണമായ നമ്മുടെ കായികസംഘം നാടിനുവേണ്ടി 33 മെഡലുകൾ നേടിക്കൊണ്ടുവന്നു.
സംഘത്തെ പാർലമെന്റിൽ വച്ച് കാണുകയും അവരുടെ നേട്ടങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും ചെയ്തു”.

***

SK