Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാഗാന്ധിക്കും ചരിത്രപ്രസിദ്ധമായ ദാണ്ഡി യാത്രയിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിർണായക അധ്യായമായ ചരിത്രപ്രസിദ്ധമായ ദാണ്ഡി യാത്രയിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഈ യാത്ര സ്വയംപര്യാപ്തതയ്ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള രാജ്യവ്യാപകമായ മുന്നേറ്റത്തിനു തുടക്കംകുറിച്ചതായി ശ്രീ മോദി പറഞ്ഞു. “ദാണ്ഡി യാത്രയിൽ പങ്കെടുത്ത എല്ലാവരുടെയും ധൈര്യവും ത്യാഗവും സത്യത്തിനും അഹിംസയ്ക്കുംവേണ്ടിയുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും തലമുറകൾക്കു പ്രചോദനമാണ്” –  ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:

“ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിർണായക അധ്യായമായ ചരിത്രപ്രസിദ്ധമായ ദാണ്ഡി യാത്രയിൽ പങ്കെടുത്ത ഏവർക്കും ഇന്നു നാം ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഈ യാത്ര, സ്വയംപര്യാപ്തതയ്ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള രാജ്യവ്യാപക പ്രസ്ഥാനത്തിനു തിരികൊളുത്തി. ദാണ്ഡി യാത്രയിൽ പങ്കെടുത്ത എല്ലാവരുടെയും ധൈര്യവും ത്യാഗവും സത്യത്തിനും അഹിംസയ്ക്കുംവേണ്ടിയുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും തലമുറകൾക്കു പ്രചോദനമാണ്”.

***

NK