Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് ഗാരുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് ഗാരുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് ഗാരുവിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ എണ്ണമറ്റ മനസുകളെ തൊട്ടുണർത്തിയിട്ടുണ്ടെന്നും നമ്മുടെ സമ്പന്നമായ, ആത്മീയവും സംഗീതപരവുമായ പാരമ്പര്യം സംരക്ഷിച്ച് ആഘോഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ്, എക്‌സിൽ കുറിച്ചു:

“ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് ഗാരുവിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനങ്ങൾ നമ്മുടെ സമ്പന്നമായ, ആത്മീയവും സംഗീതപരവുമായ പൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്തുകൊണ്ട് എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിച്ചു. പ്രതിഭാധനനായ ഒരു സംഗീതജ്ഞനും സംഗീതസംവിധായകനുമായി അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി.”

 

“గరిమెళ్ళ బాలకృష్ణ ప్రసాద్ గారి మృతి పట్ల చాలా విచారిస్తున్నాను. ఆయన ఆలపించిన తీయని కీర్తనలు గొప్ప ఆధ్యాత్మిక, సంగీత వారసత్వాన్ని కొనసాగిస్తూ అనేకుల హృదయాలను స్పృశించాయి. ఆయన ఒక ప్రతిభావంతుడైన సంగీతకారుడిగా, స్వరకర్తగా మనకి గుర్తుండిపోతారు. ఆయన కుటుంబ సభ్యులకూ,అభిమానులకూ నా ప్రగాఢ సానుభూతి తెలుపుతున్నాను. ఓం శాంతి: ప్రధాని 
@narendramodi”

 

 

-NK-