Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിഐഎസ്എഫ് സ്ഥാപകദിനത്തിൽ ​സൈനികർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


സിഐഎസ്എഫ് സ്ഥാപകദിനത്തിൽ എല്ലാ ​സൈനികർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. പ്രൊഫഷണലിസം, അർപ്പണബോധം, ധൈര്യം എന്നിവയാൽ സിഐഎസ്എഫ് ഏവരാലും ആരാധിക്കപ്പെടുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “അവശ്യ അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെയും ദിവസവും അസംഖ്യംപേരുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെയും അവർ നമ്മുടെ സുരക്ഷാസംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്നു. കർത്തവ്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത തീർച്ചയായും പ്രശംസനീയമാണ്” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“സിഐഎസ്എഫിലെ എല്ലാ സൈനികർക്കും സ്ഥാപകദിനാശംസകൾ! പ്രൊഫഷണലിസം, അർപ്പണബോധം, ധൈര്യം എന്നിവയാൽ ഈ സേന ഏവരാലും ആരാധിക്കപ്പെടുന്നു. അവശ്യ അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെയും ദിവസവും അസംഖ്യംപേരുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെയും അവർ നമ്മുടെ സുരക്ഷാസംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്നു. കർത്തവ്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത തീർച്ചയായും പ്രശംസനീയമാണ്.”

@CISFHQrs​ 

 

-AT-