Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിതഭാരതം രൂപപ്പെടുത്തുന്നതിൽ അതുല്യരായ സ്ത്രീകൾ നൽകിയ സംഭാവനകൾ ആഘോഷമാക്കി പ്രധാനമന്ത്രി


വൈവിധ്യമാർന്ന മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സ്ത്രീകൾക്കു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ കൈമാറി, അന്താരാഷ്ട്ര വനിതാദിനത്തിൽ, ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ മഹത്തായ സംഭാവനകളെ ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രധാന ചുവടുവയ്പ്പു നടത്തി.

സ്വന്തം യാത്രകൾ പങ്കുവയ്ക്കുകയും മറ്റു സ്ത്രീകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അതുല്യരായ സ്ത്രീകളുടെ പ്രചോദനാത്മകമായ പോസ്റ്റുകൾ രാവിലെ മുതൽ നാം കാണുന്നുവെന്നു ശ്രീ മോദി പറഞ്ഞു. “അവരുടെ ദൃഢനിശ്ചയവും വിജയവും സ്ത്രീകൾക്കുള്ള അതിരുകളില്ലാത്ത കഴിവുകളെ ഓർ​മിപ്പിക്കുന്നു. വികസിത ഭാരതം രൂപപ്പെടുത്തുന്നതിൽ അവരേകിയ സംഭാവനകളെ, ഇന്നും എല്ലാ ദിവസവും, നാം ആഘോഷിക്കുന്നു” –  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“അതുല്യരായ സ്ത്രീകൾ സ്വന്തം യാത്രകൾ പങ്കുവയ്ക്കുന്നതും മറ്റു സ്ത്രീകളെ പ്രചോദിപ്പിക്കുന്നതുമായ പ്രചോദനാത്മകമായ പോസ്റ്റുകൾ രാവിലെ മുതൽ നിങ്ങളേവരും കണ്ടു. ഈ സ്ത്രീകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയവരാണ്. എന്നാൽ അടിസ്ഥാനപരമായ ഒരു കാര്യമുണ്ട് – ഇന്ത്യയുടെ നാരീശക്തിയുടെ വൈദഗ്ധ്യം.

അവരുടെ ദൃഢനിശ്ചയവും വിജയവും സ്ത്രീകൾക്കുള്ള അതിരറ്റ കഴിവുകളെ ഓർമിപ്പിക്കുന്നു. വികസിത ഭാരതം രൂപപ്പെടുത്തുന്നതിൽ അവരേകിയ സംഭാവനകളെ, ഇന്നും എല്ലാ ദിവസവും, നാം ആഘോഷിക്കുന്നു.”

-AT-