Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാർച്ച് 5 ന് തൊഴിൽ എന്ന വിഷ‌ത്തിൽ നടക്കുന്ന ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി പങ്കെടുക്കും


തൊഴിൽ എന്ന വിഷയത്തിൽ മാർച്ച് 5ന് ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും. വെബിനാറിന്റെ പ്രധാന വിഷയങ്ങളിൽ ജനങ്ങൾ, സമ്പദ്‌വ്യവസ്ഥ, നൂതനത്വം എന്നിവയിലെ നിക്ഷേപങ്ങളെക്കുറിച്ചാണ് വെബിനാറിന്റെ പ്രധാന എന്നിവ വിഷയം. പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് സർക്കാർ പ്രധാന ശ്രദ്ധ ചെലുത്തുന്ന വിഷയങ്ങളിലൊന്നാണ്. പ്രധാനമന്ത്രിയുടെ ദർശനത്താൽ നയിക്കപ്പെട്ടുകൊണ്ട്, തൊഴിൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിവർത്തനാത്മക ബജറ്റ് പ്രഖ്യാപനങ്ങളെ ഫലപ്രദമായ ന‌ടപടികളാക്കി മാറ്റാൻ സഹായിക്കുന്നതിനായുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ, വ്യവസായം, അക്കാദമിക മേഖല, പൗരന്മാർ എന്നിവർക്കിടയിൽ സഹകരണം വളർത്തിയെടുക്കാൻ വെബിനാർ സഹായിക്കും. പൗരന്മാരെ ശാക്തീകരിക്കുക, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, നൂതനത്വം വളർത്തുക എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയ്ക്ക് വഴിയൊരുക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം. സാങ്കേതികവിദ്യയിലും മറ്റ് മേഖലകളിലും നേതൃത്വം, 2047 ഓടെ വീക്ഷിത് ഭാരത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന വൈദഗ്ധ്യമുള്ള, ആരോഗ്യമുള്ള ഒരു തൊഴിൽ ശക്തി എന്നിവയും ഇത് ലക്ഷ്യം വയ്ക്കുന്നു.

***

SK