Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക റേഡിയോ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ഇന്ന് ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഈ മാസം 23 ന് നടക്കാനിരിക്കുന്ന മൻ കി ബാത്തിനായി എല്ലാവരുടെയും ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ അദ്ദേഹം ക്ഷണിച്ചു.

X ലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:

“ലോക റേഡിയോ ദിനാശംസകൾ!

ആളുകളെ അറിയിക്കുകയും പ്രചോദിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന റേഡിയോ നിരവധി ആളുകൾക്ക് കാലാതീതമായ ഒരു ജീവിതനാഡിയാണ്.  വാർത്തകളും സംസ്കാരവും മുതൽ സംഗീതവും കഥപറച്ചിലും വരെ, സർഗ്ഗാത്മകതയെ ആഘോഷിക്കുന്ന ശക്തമായ ഒരു മാധ്യമമാണിത്. 

റേഡിയോ ലോകവുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. 23 ന് നടക്കുന്ന ഈ മാസത്തെ #MannKiBaat-നുള്ള നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു.

https://www.mygov.in/group-issue/inviting-ideas-mann-ki-baat-prime-minister-narendra-modi-23rd-february-2025

***

NK