Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ-യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു: പ്രധാനമന്ത്രി


പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ -യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിൽ നിക്ഷേപം നടത്താനും നമ്മുടെ യുവശക്തിയിൽ വിശ്വാസമർപ്പിക്കാനും ലോകത്തോട് അഭ്യർത്ഥിച്ചു.

ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ശ്രീ സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, എക്‌സിലെ അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടിയായി ഇങ്ങനെ കുറിച്ചു

“@sundarpichai-യെ കണ്ടതിൽ സന്തോഷം. പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ-യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താനും ഞങ്ങളുടെ യുവശക്തിയിൽ വിശ്വാസമർപ്പിക്കാനും ഞങ്ങൾ ലോകത്തോട് അഭ്യർത്ഥിക്കുന്നു!”

***

NK