Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണത്തിനെതിരെ പോരാടുന്നതിനുമുള്ള നീരജ് ചോപ്രയുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി


ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണത്തിനെതിരെ പോരാടുന്നതിനുമുള്ള ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. അമിതവണ്ണത്തെ ചെറുക്കേണ്ടതിന്റേയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന്റേയും ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഫിറ്റ് ഇന്ത്യയ്‌ക്കായി കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു;

“അമിതവണ്ണത്തിനെതിരെ പോരാടേണ്ടതിന്റെയും ആരോഗ്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ആവർത്തിക്കുന്ന നീരജ് ചോപ്രയുടെ ഉൾക്കാഴ്ചയുള്ളതും പ്രചോദനാത്മകവുമായ ഒരു ലേഖനം. @Neeraj_chopra1”

***

NK