Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘പരീക്ഷ പേ ചർച്ച 2025’ന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു

‘പരീക്ഷ പേ ചർച്ച 2025’ന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പരീക്ഷാ പേ ചർച്ച’(പിപിസി)യുടെ എട്ടാം പതിപ്പിനിടെ ന്യൂഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി നടത്തിയ അനൗപചാരിക സംവാദത്തിൽ പ്രധാനമന്ത്രി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ശൈത്യകാലത്ത് ശരീരം ഊഷ്മളമാക്കി നിലനിർത്താൻ പരമ്പരാഗതമായി വിളമ്പുന്ന എള്ളുകൊണ്ടു നിർമിച്ച മധുരപലഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു.

അഭിവൃദ്ധിക്കായി പോഷണം

പോഷകാഹാരത്തെക്കുറിച്ചു പറയവേ, ഐക്യരാഷ്ട്രസഭ 2023നെ ‘അന്താരാഷ്ട്ര ചെറുധാന്യവർഷ’മായി പ്രഖ്യാപിച്ചതായും ഇന്ത്യയുടെ നിർദേശപ്രകാരം ലോകമെമ്പാടും അതു പ്രോത്സാഹിപ്പിച്ചതായും ശ്രീ മോദി അഭിപ്രായപ്പെട്ടു. ശരിയായ പോഷകാഹാരം പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നതിനാൽ, പോഷകാഹാരത്തെക്കുറിച്ച് വളരെയധികം അവബോധം ഉണ്ടാകണമെന്ന് ഇന്ത്യാ ഗവൺമെന്റ് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ചെറുധാന്യങ്ങൾ ‘സൂപ്പർഫുഡ്’ ആയി അറിയപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിൽ, വിളകൾ, ഫലങ്ങൾ തുടങ്ങിയ മിക്ക കാര്യങ്ങളും നമ്മുടെ പൈതൃകവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞ ശ്രീ മോദി, ഓരോ പുതിയ വിളയും കാലയളവും ദൈവത്തിന് സമർപ്പിച്ചിരിക്കുന്നതിന്റെയും ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഉത്സവങ്ങൾ ആഘോഷിക്കുന്നതിന്റെയും ഉദാഹരണം ചൂണ്ടിക്കാട്ടി. ദൈവത്തിനുള്ള വഴിപാടുകൾ പ്രസാദമായി വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ കാലയളവിലും വിളയുന്ന ഫലങ്ങൾ കഴിക്കാൻ കുട്ടികളോട് ശ്രീ മോദി ആഹ്വാനം ചെയ്തു. ജങ്ക് ഫുഡ്, എണ്ണമയമുള്ള ഭക്ഷണം, മൈദ കൊണ്ടുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവ ഒഴിവാക്കണമെന്ന് അദ്ദേഹം കുട്ടികളോടു പറഞ്ഞു. ഭക്ഷണം ശരിയായി കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് കുറഞ്ഞത് 32 തവണയെങ്കിലും ചവച്ചരച്ചയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വെള്ളം കുടിക്കുമ്പോഴെല്ലാം അൽപ്പാൽപ്പമായി കുടിക്കാനും അതിന്റെ രുചി ആസ്വദിക്കാനുമുള്ള നുറുങ്ങുകളും അദ്ദേഹം കുട്ടികൾക്കായി പങ്കുവച്ചു. ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുക എന്ന കാര്യം പരാമർശിക്കുന്നതിനിടെ കർഷകരുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ ശ്രീ മോദി, വയലുകളിൽ പോകുന്നതിനുമുമ്പ് രാവിലെ അവർ ഹൃദ്യമായ പ്രഭാതഭക്ഷണം കഴിക്കുമെന്നും സൂര്യാസ്തമയത്തിന് മുമ്പ് അത്താഴം കഴിക്കുമെന്നും പറഞ്ഞു. സമാനമായ ആരോഗ്യശീലങ്ങൾ പിന്തുടരാൻ അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.

പോഷകാഹാരവും ക്ഷേമവും

ക്ഷേമത്തെക്കുറിച്ച് ചർച്ച ചെയ്യവേ, അസുഖത്തിന്റെ അഭാവം ഒരാൾ ആരോഗ്യവാനാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ശാരീരികക്ഷമതയും ക്ഷേമവും ഉറപ്പാക്കാൻ ശരിയായ അളവിലുള്ള ഉറക്കം പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യന്റെ ആരോഗ്യത്തിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി ഗവേഷണ പദ്ധതികൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. മനുഷ്യശരീരത്തിൽ സൂര്യപ്രകാശത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ശ്രീ മോദി, രാവിലെ സൂര്യപ്രകാശത്തിൽ കുറച്ച് മിനിറ്റുനേരം കഴിയുന്ന ശീലം വളർത്തിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. സൂര്യോദയത്തിന് തൊട്ടുപിന്നാലെ ഒരു മരത്തിനു താഴെ നിന്ന് ഗാഢമായി ശ്വസിക്കാൻ അദ്ദേഹം അവരോട് പറഞ്ഞു. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ത്, എപ്പോൾ, എങ്ങനെ, എന്തുകൊണ്ട് കഴിക്കുന്നു എന്നതിലാണ് എന്ന് ഇക്കാര്യങ്ങളെല്ലാം സംഗ്രഹിച്ചു പ്രധാനമന്ത്രി പറഞ്ഞു.

സമ്മർദം കൈകാര്യം ചെയ്യൽ

സമ്മർദം കൈകാര്യം ചെയ്യൽ എന്ന വിഷയത്തിൽ, 10, 12 പോലുള്ള സ്കൂൾ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാത്തത് ജീവിതം നശിക്കുന്നതിന് തുല്യമാണ് എന്ന ആശയം നമ്മുടെ സമൂഹത്തിൽ എങ്ങനെ വേരൂന്നിയിരിക്കുന്നു എന്നത് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് കുട്ടികളുടെ മേലുള്ള സമ്മർദം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിൽ ബാറ്റർ പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പരാമർശിച്ച ശ്രീ മോദി, ബാറ്ററെപ്പോലെ ബാഹ്യസമ്മർദം ഒഴിവാക്കാനും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. അത് സമ്മർദത്തെ മറികടക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയം വെല്ലുവിളിക്കൽ

വിദ്യാർത്ഥികളോട് നന്നായി തയ്യാറെടുക്കാനും എല്ലായ്‌പ്പോഴും സ്വയം വെല്ലുവിളിക്കാനും ആവശ്യപ്പെട്ട പ്രധാനമന്ത്രി, പലരും സ്വയം പോരാടാറില്ലെന്ന് അഭിപ്രായപ്പെട്ടു. ആത്മപരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. വ്യക്തികൾ സ്വയം ചോദ്യങ്ങൾ ചോദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾക്ക് എന്തായിത്തീരാൻ കഴിയും, എന്തു നേടാൻ കഴിയും, എന്തു പ്രവൃത്തികൾ അവർക്ക് സംതൃപ്തി നൽകും എന്ന് ഇടയ്ക്കിടെ സ്വയം ചോദിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പത്രങ്ങൾ, ടിവി തുടങ്ങിയ ദൈനംദിന ബാഹ്യ സ്വാധീനങ്ങളാൽ ഒരാളുടെ ശ്രദ്ധ വ്യതിചലിക്കരുത്. മറിച്ച്, കാലക്രമേണ ശ്രദ്ധ സ്ഥിരമായി വളർത്തിയെടുക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പലരും പലപ്പോഴും തങ്ങളുടെ മനസ്സിനെ ദിശാബോധമില്ലാതെ അലയാൻ അനുവദിക്കാറുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തീരുമാനങ്ങളിൽ അലസത കാണിക്കരുതെന്നും വെല്ലുവിളികൾ നേരിടാൻ സഹായിക്കുന്ന എന്തെങ്കിലും കാര്യത്തിൽ ഉറച്ചുനിൽക്കാൻ മനസ്സുവയ്ക്കണമെന്നും അദ്ദേഹം അവരെ ഉപദേശിച്ചു.

നേതൃത്വത്തിന്റെ കല

ഫലപ്രദമായ നേതൃത്വത്തെക്കുറിച്ചുള്ള നുറുങ്ങുകൾ പങ്കുവയ്ക്കാൻ ഒരു വിദ്യാർത്ഥി ആവശ്യപ്പെട്ടപ്പോൾ, ബാഹ്യരൂപം നേതാവിനെ നിർവചിക്കുന്നില്ലെന്നും, മറിച്ച്, മറ്റുള്ളവർക്ക് മാതൃകയായി നേതൃത്വം നൽകുന്നവനാണ് നേതാവെന്നും ശ്രീ മോദി പറഞ്ഞു. ഇത് നേടുന്നതിന്, വ്യക്തികൾ സ്വയം മാറണമെന്നും അവരുടെ പെരുമാറ്റം ഈ മാറ്റത്തെ പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. “നേതൃത്വം അടിച്ചേൽപ്പിക്കപ്പെടുന്നതല്ല, മറിച്ച്, നിങ്ങളുടെ ചുറ്റുമുള്ളവർ അംഗീകരിക്കുന്ന ഒന്നാണ്” – പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരോട് പ്രസംഗിക്കുന്നതല്ല സ്വീകാര്യത നേടുന്നതെന്നു പറഞ്ഞ അദ്ദേഹം, ഒരാളുടെ പെരുമാറ്റമാണ് അംഗീകരിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി‌. ശുചിത്വത്തെക്കുറിച്ച് ഒരാൾ പ്രസംഗിക്കുന്നുണ്ടെങ്കിലും അത് പരിശീലിക്കുന്നില്ലെങ്കിൽ, അയാൾക്കു നേതാവാകാൻ കഴിയില്ലെന്ന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃത്വത്തിന് കൂട്ടായ പ്രവർത്തനവും ക്ഷമയും അനിവാര്യമാണെന്ന് ശ്രീ മോദി പറഞ്ഞു. ചുമതലകൾ ഏൽപ്പിക്കുമ്പോൾ, സംഘാംഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ബുദ്ധിമുട്ടുകൾ മറികടക്കാൻ അവരെ സഹായിക്കുന്നത് നേതൃത്വത്തിലുള്ള അവരുടെ ആത്മവിശ്വാസവും വിശ്വാസവും വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മേളയിൽ മാതാപിതാക്കളുടെ കൈ പിടിച്ചു നിൽക്കുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള ബാല്യകാല കഥ പങ്കുവച്ചാണു പ്രധാനമന്ത്രി ഇത് വിശദീകരിച്ചത്. കുട്ടി മാതാപിതാക്കളുടെ കൈ പിടിക്കാൻ ഇഷ്ടപ്പെടുന്നു. കാരണം, അത് സുരക്ഷിതത്വബോധവും വിശ്വാസവും ഉറപ്പാക്കുന്നു. ഈ വിശ്വാസമാണ് നേതൃത്വത്തിലെ പ്രധാന ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകങ്ങൾക്കപ്പുറം – 360º വളർച്ച

വിനോദവും പഠനവും എങ്ങനെ സന്തുലിതമാക്കാം എന്ന വിഷയം പരാമർശിച്ച  പ്രധാനമന്ത്രി വിദ്യാഭ്യാസമാണ് വിജയത്തിലേക്കുള്ള ഏക മാർഗം എന്ന പൊതു വിശ്വാസമുണ്ടെങ്കിലും വിദ്യാർത്ഥികൾ റോബോട്ടുകളല്ലെന്ന് പ്രസ്താവിക്കുകയും സമഗ്ര വികസനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. വിദ്യാഭ്യാസം അടുത്ത ക്ലാസിലേക്ക് മുന്നേറുന്നതിന് മാത്രമല്ല, സമഗ്രമായ വ്യക്തിഗത വളർച്ചയ്ക്കും വേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂതകാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, പൂന്തോട്ടപരിപാലനം പോലുള്ള ആദ്യകാല സ്കൂൾ വിദ്യാഭ്യാസത്തിലെ പാഠങ്ങൾ അപ്രസക്തമാണെന്ന് തോന്നാമെങ്കിലും അവ മൊത്തത്തിലുള്ള വികസനത്തിന് എങ്ങനെ സംഭാവന നൽകുന്നുവെന്നും അദ്ദേഹം എടുത്തുകാണിച്ചു. കുട്ടികളെ കർശനമായ ഒരു അക്കാദമിക് അന്തരീക്ഷത്തിലേക്ക് ഒതുക്കി നിറുത്തരുതെന്ന് മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർത്ഥിച്ച പ്രധാനമന്ത്രി അത് അവരുടെ വളർച്ചയെ മുരടിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് തുറന്ന അന്തരീക്ഷവും അവർക്ക് ആസ്വദിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളും ആവശ്യമാണെന്നും അത് അവരുടെ പഠനത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷകൾ മാത്രമല്ല ജീവിതത്തിൽ എല്ലാം എന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഈ മനോഭാവം സ്വീകരിക്കുന്നത് കുടുംബങ്ങളെയും അധ്യാപകരെയും അത് ബോധ്യപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. പുസ്തക വായനയ്‌ക്കെതിരായി താൻ വാദിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി; മറിച്ച്, കഴിയുന്നത്ര അറിവ് നേടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പരീക്ഷകൾ മാത്രമാണ് എല്ലാം എന്ന ധാരണ ശരിയല്ലെന്നും അറിവും പരീക്ഷകളും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനുകൂല കാര്യങ്ങൾ കണ്ടെത്തൽ

ജനങ്ങൾ പലപ്പോഴും ഉപദേശങ്ങളെ ചോദ്യം ചെയ്യാറുണ്ടെന്നും, അത് എന്തിനാണ് പറഞ്ഞതെന്നും അത് അവരുടെ പോരായ്മയാണോ എന്നും ചിന്തിക്കാറുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ മാനസികാവസ്ഥ മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. പകരം, നന്നായി പാടുക വൃത്തിയായി വസ്ത്രം ധരിക്കുക എന്നിവ പോലുള്ള മറ്റുള്ളവരിലെ നല്ല ഗുണങ്ങൾ തിരിച്ചറിയാനും ഈ അനുകൂല ഗുണങ്ങൾ  ചർച്ച ചെയ്യാനും അദ്ദേഹം ഉപദേശിച്ചു. ഈ സമീപനം യഥാർത്ഥ താൽപ്പര്യം വെളിവാക്കുകയും നല്ല ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു. ഒരുമിച്ചിരുന്ന് പഠിക്കാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് അവരെ പഠനത്തിൽ സഹായിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. എഴുതുന്ന ശീലം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എഴുത്ത് ശീലം വളർത്തിയെടുക്കുന്നവർ അവരുടെ ചിന്തകളെ ഫലപ്രദമായി പകർത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളിലെ സവിഷേത കണ്ടെത്തുക

ശ്രദ്ധക്കുറവിന്റെ പേരിൽ ഒരു കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയ അഹമ്മദാബാദിലെ ഒരു സംഭവം വിവരിച്ച പ്രധാനമന്ത്രി, ആ കുട്ടി ഒരു ടിങ്കറിംഗ് ലാബിൽ മികവ് പുലർത്തുകയും ഒരു റോബോട്ടിക് മത്സരത്തിൽ വിജയിക്കുകയും അതുവഴി സവിശേഷമായ കഴിവുകൾ  പ്രദർശിപ്പിക്കുകയും ചെയ്തതായി പറഞ്ഞു . കുട്ടികളുടെ അതുല്യമായ കഴിവുകളും ശക്തികളും തിരിച്ചറിഞ്ഞ് വളർത്തിയെടുക്കേണ്ടത് അധ്യാപകന്റെ കടമയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആത്മപരിശോധനയ്ക്കും പരസ്പര ബന്ധങ്ങൾ മനസ്സിലാക്കുന്നതിനുമായി ശ്രീ മോദി ഒരു പരീക്ഷണം നിർദ്ദേശിച്ചു. ഇരുപത്തിയഞ്ചോ മുപ്പതോ ബാല്യകാല സുഹൃത്തുക്കളെ ഓർമ്മിക്കുകയും അവരുടെ മുഴുവൻ പേരുകളും അവരുടെ മാതാപിതാക്കളുടെ പേരുകൾ ഉൾപ്പെടെ എഴുതുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഏറ്റവുമടുത്ത സുഹൃത്തുക്കളായി നമ്മൾ കരുതുന്നവരെക്കുറിച്ച് നമുക്ക് എത്രമാത്രം അറിയാമെന്ന് ഈ വ്യായാമം പലപ്പോഴും വെളിപ്പെടുത്തുന്നു. ആളുകളിലെ അനുകൂല ഗുണങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ അവ കണ്ടെത്തുന്ന ശീലം വളർത്തിയെടുക്കാനും പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. ഈ പരിശീലനം വ്യക്തിപരമായ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ സമയവും ജീവിതവും വിദഗ്ധമായി കൈകാര്യം ചെയ്യുക

സമയ മാനേജ്‌മെന്റിനെക്കുറിച്ച് ഒരു വിദ്യാർത്ഥി ചോദിച്ചപ്പോൾ, എല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂർ മാത്രമേ ഉള്ളൂവെന്നും അതിനുള്ളിൽ ചിലർ ധാരാളം കാര്യങ്ങൾ ചെയ്യുന്നതായും, മറ്റുചിലർ ഒന്നും നേടിയിട്ടില്ലെന്നും കരുതുന്നതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. സമയ മാനേജ്‌മെന്റിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുകയും പലർക്കും അവരുടെ സമയം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കണമെന്ന് ധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമയത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക, നിർദ്ദിഷ്ട ജോലികൾ എന്താണെന്നു നിശ്ചയിക്കുക, ദൈനംദിന പുരോഗതി അവലോകനം ചെയ്യുക എന്നിവ പ്രധാനമന്ത്രി ഉപദേശിച്ചു. വെല്ലുവിളി നിറഞ്ഞ വിഷയങ്ങൾ ഒഴിവാക്കുന്നതിനുപകരം അവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബുദ്ധിമുട്ടുള്ളതായി തോന്നുന്ന വിഷയം ആദ്യം ഏറ്റെടുത്ത് അത് കൈകാര്യം ചെയ്യുന്നതിന്റെ ഒരു ഉദാഹരണം അദ്ദേഹം വിവരിച്ചു. ഈ വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെ ഏറ്റെടുക്കുന്നതിലൂടെ, വ്യക്തികൾക്ക് തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാൻ കഴിയും. പരീക്ഷാ സമയത്ത് വിവിധ ആശയങ്ങൾ, സാധ്യതകൾ, ചോദ്യങ്ങൾ എന്നിവ മൂലം ശ്രദ്ധ മാറിപ്പോകുന്നതിന്റെ പ്രശ്നം അഭിസംബോധന ചെയ്തുകൊണ്ട്, വിദ്യാർത്ഥികൾ പലപ്പോഴും അവ സ്വയം അറിയുന്നില്ലെന്നും സുഹൃത്തുക്കളുമായി സംഭാഷണങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും പഠിക്കാതിരിക്കുന്നതിന് ഒഴികഴിവുകൾ കണ്ടെത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അമിതമായി ക്ഷീണിതരാകുകയോ മനസ് അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത് പൊതുവായ ഒഴികഴിവുകളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോണുകളിൽ നിന്നുൾപ്പെടെയുള്ള അത്തരം ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ അക്കാദമിക് പ്രകടനത്തിന് തടസ്സമാകുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഈ നിമിഷത്തിൽ ജീവിക്കുക

ഏറ്റവും വിലപ്പെട്ട കാര്യം ഈ നിമിഷമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരിക്കൽ അത് കടന്നുപോയാൽ, പോയതുതന്നെ. പക്ഷേ ആ സമയം പൂർണ്ണമായി ജീവിച്ചാൽ, അത് ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഒരു ഇളം കാറ്റിനെ ശ്രദ്ധിക്കുന്നതുപോലെ ശ്രദ്ധാലുവായിരിക്കുകയും ആ നിമിഷത്തെ വിലമതിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

പങ്കിടലിന്റെ ശക്തി

പഠനം നടത്തുമ്പോൾ ഉത്കണ്ഠയും വിഷാദവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയം പരാമർശിച്ചുകൊണ്ട്, പലപ്പോഴും കുടുംബത്തിൽ നിന്ന് അകലുകയും സാമൂഹിക ഇടപെടലുകളിൽ നിന്ന് ക്രമേണ പിൻവാങ്ങുകയും ചെയ്യുന്നതിലൂടെയാണ് വിഷാദരോഗത്തിന്റെ പ്രശ്നം ആരംഭിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഉള്ളിലെ പ്രതിസന്ധികൾ വഷളാകുന്നത് തടയാൻ അവ തുറന്നു പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പരമ്പരാഗത കുടുംബ ഘടനയെ എടുത്തുപറഞ്ഞുകൊണ്ട്, കുടുംബാംഗങ്ങളുമായുള്ള തുറന്ന ആശയവിനിമയം സമ്മർദ്ദം ഒഴിവാക്കുന്നതിനുള്ള കവാടമായി വർത്തിക്കുകയും, വൈകാരിക മൂർച്ച തടയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു . തന്റെ കൈയക്ഷരം മെച്ചപ്പെടുത്താൻ തന്റെ അധ്യാപകർ എങ്ങനെ കഠിനാധ്വാനം ചെയ്തുവെന്ന കാര്യം അനുസ്മരിച്ച അദ്ദേഹം അത് തന്നെ ആഴത്തിൽ സ്പർശിക്കുകയും അധ്യാപകരിൽ നിന്നുള്ള യഥാർത്ഥ പരിചരണത്തിന്റെ സ്വാധീനം ഊന്നിപ്പറയുകയും ചെയ്തു. ഈ പരിചരണവും ശ്രദ്ധയും ഒരു വിദ്യാർത്ഥിയുടെ ക്ഷേമത്തെയും അക്കാദമിക് പ്രകടനത്തെയും വളരെയധികം സ്വാധീനിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ താൽപ്പര്യങ്ങൾ പിന്തുടരുക

ചില തൊഴിലുകൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ കുട്ടികളിൽ ചെലുത്തുന്ന സമ്മർദ്ദത്തെ ശ്രീ മോദി അടിവരയിട്ടു. മാതാപിതാക്കളുടെ പ്രതീക്ഷകൾ പലപ്പോഴും കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അത് അവരുടെ അഭിമാനത്തെയും  സാമൂഹിക പദവിയെയും വ്രണപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലായിടത്തും കുട്ടികളെ മാതൃകകളാക്കി പ്രദർശിപ്പിക്കരുതെന്നും, മറിച്ച് അവരുടെ കഴിവുകളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം മാതാപിതാക്കളെ ഉപദേശിച്ചു. സ്കൂളിൽ നിന്ന് പുറത്താക്കലിന്റെ വക്കിലെത്തിയ ശേഷം റോബോട്ടിക്സിൽ മികവ് പുലർത്തിയ ഒരു കുട്ടിയുടെ മുൻ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്  ഓരോ കുട്ടിക്കും അതുല്യമായ കഴിവുകളുണ്ടെന്ന് അദ്ദേഹം വിവരിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഉദാഹരണവും അദ്ദേഹം ഉദ്ധരിച്ചു. അക്കാദമിക് അഭിരുചി കുറവാണെങ്കിൽ പോലും  കുട്ടികളുടെ കഴിവുകളെയും അവരുടെ ശക്തികളെയും തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാൻ പ്രധാനമന്ത്രി മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു. നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും താൻ പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ നൈപുണ്യ വികസന വകുപ്പ് തിരഞ്ഞെടുക്കുമായിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. കുട്ടികളുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, മാതാപിതാക്കൾക്ക് അവരുടെ സമ്മർദ്ദം കുറയ്ക്കാനും അവരെ അഭിവൃദ്ധിപ്പെടുത്താനും കഴിയും.

നിർത്തുക, ഓർക്കുക, പുനഃസജ്ജമാക്കുക (Pause, Reflection, Reset )

വ്യത്യസ്ത ശബ്ദങ്ങൾ തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏകാഗ്രതയുണ്ടാകാൻ എങ്ങനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി വിവരിച്ചു. പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ പരിശീലിക്കുന്നത് വ്യത്യസ്തമായ ഒരു ഊർജ്ജം ഉത്പാദിപ്പിക്കുമെന്നും ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നാസാരന്ധ്രങ്ങളിലൂടെയും ശ്വസനം സന്തുലിതമാക്കുന്നത് മിഷങ്ങൾക്കുള്ളിൽ ശരീരത്തെ എങ്ങനെ നിയന്ത്രണത്തിലാക്കും എന്ന ഒരു സാങ്കേതികത പ്രധാനമന്ത്രി പകർന്നു നൽകി. ധ്യാനത്തെയും ശ്വസന നിയന്ത്രണത്തെയും കുറിച്ച് പഠിക്കുന്നത് സമ്മർദ്ദം ലഘൂകരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും എങ്ങനെ സഹായിക്കുമെന്ന് അദ്ദേഹം പരാമർശിച്ചു.

നിങ്ങളുടെ കഴിവുകൾ തിരിച്ചറിയൽ, ലക്ഷ്യങ്ങൾ കൈവരിക്കൽ

പോസിറ്റീവായി തുടരുന്നതിലെ ആശങ്കയും ചെറിയ വിജയങ്ങളിൽ സന്തോഷം കണ്ടെത്തുന്നതും പരാമർശിച്ചുകൊണ്ട് സ്വന്തം ചിന്തകളോ മറ്റുള്ളവരുടെ സ്വാധീനമോ കാരണം ചിലപ്പോൾ ആളുകൾ നെഗറ്റീവ് ആയി മാറുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പത്താം ക്ലാസിൽ 95% ലക്ഷ്യമിടുകയും 93% ലഭിച്ചപ്പോൾ അത് നിരാശയിലേക്ക് നയിക്കുകയും ചെയ്ത ഒരു വിദ്യാർത്ഥിയുമായി സംവദിച്ചപ്പോൾ,  ഇത് ഒരു വിജയമായി കണക്കാക്കുകയാണെന്നും ഉയർന്ന ലക്ഷ്യം വെച്ചതിന് വിദ്യാർത്ഥിയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ലക്ഷ്യങ്ങൾ അഭിലാഷപൂർണ്ണമായിരിക്കണം, എന്നാൽ യാഥാർത്ഥ്യബോധമുള്ളതായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നേട്ടങ്ങളെ അനുകൂല വീക്ഷണകോണിൽ നിന്ന് കാണാനും, ഒരാളുടെ കഴിവ് മനസ്സിലാക്കാനും, ലക്ഷ്യത്തിലേക്കെത്താൻ നടത്തുന്ന പരിശ്രമത്തെ അഭിനന്ദിക്കാനും ശ്രീ മോദി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.

ഓരോ കുട്ടിയും അതുല്യമാണ്

പരീക്ഷാസമയത്ത് നല്ല ആരോഗ്യം നിലനിർത്തുക എന്നത്, പ്രധാനമായും വിദ്യാർത്ഥികളുടേതിനേക്കാൾ  കൂടുതൽ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കല പോലുള്ള മേഖലകളിൽ കുട്ടിക്ക് താൽപ്പര്യമുണ്ടെങ്കിലും എഞ്ചിനീയറിംഗോ മെഡിസിനോ പോലുള്ള നിർദ്ദിഷ്ട തൊഴിലുകൾ പിന്തുടരാൻ പല മാതാപിതാക്കളും കുട്ടികളെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ നിരന്തരമായ സമ്മർദ്ദം കുട്ടിയുടെ ജീവിതത്തെ സമ്മർദ്ദത്തിലാക്കുന്നു. കുട്ടികളുടെ കഴിവുകളും താൽപ്പര്യങ്ങളും മനസിലാക്കാനും തിരിച്ചറിയാനും അവരുടെ പുരോഗതി നിരീക്ഷിക്കാനും പിന്തുണ നൽകാനും അദ്ദേഹം എല്ലാ മാതാപിതാക്കളോടും അഭ്യർത്ഥിച്ചു. ഒരു കുട്ടി കായികരംഗത്ത്  താൽപ്പര്യം കാണിക്കുകയാണെങ്കിൽ, ധാരാളം കായിക ഇനങ്ങൾ കാണാൻ അവരെ കൊണ്ടുപോകുന്നതിലൂടെ മാതാപിതാക്കൾ അവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും വേണം. അധ്യാപകരെ അഭിസംബോധന ചെയ്‌തുകൊണ്ട്, മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രം ശ്രദ്ധ ലഭിക്കുകയും മറ്റുള്ളവർ അവഗണിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളെ താരതമ്യം ചെയ്യരുതെന്നും ഓരോ കുട്ടിയുടെയും അതുല്യമായ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികൾ മേന്മയ്ക്കായി പരിശ്രമിക്കണമെന്നും  മികച്ച പ്രകടനത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു, അതോടൊപ്പം  വിദ്യാഭ്യാസം മാത്രമല്ല  ജീവിതത്തിൽ എല്ലാം എന്നതും അവർ തിരിച്ചറിയണം.

 സ്വയം പ്രചോദനം

സ്വയം-പ്രചോദനം എന്ന വിഷയത്തിൽ, ഒരിക്കലും സ്വയം ഒറ്റപ്പെടരുതെന്ന് ഉപദേശിച്ച പ്രധാനമന്ത്രി, ചിന്തകൾ പങ്കിടേണ്ടതിന്റെയും കുടുംബത്തിൽ നിന്നോ മുതിർന്നവരിൽ നിന്നോ പ്രചോദനം തേടേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. 10 കിലോമീറ്റർ സൈക്കിൾ  സവാരി പോലുള്ള ചെറിയ ലക്ഷ്യങ്ങൾ  സ്വയം ഏറ്റെടുത്ത്,ആത്മവിശ്വാസം വളർത്തിയെടുക്കാനും നേട്ടങ്ങൾ ആസ്വദിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. വ്യക്തിപരമായ പരിമിതികളെ മറികടക്കാനും വർത്തമാനകാലത്ത് ജീവിക്കാനും ഈ ചെറിയ പരീക്ഷണങ്ങൾ സഹായിക്കുകയും ഭൂതകാലത്തെ ഭൂതകാലത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്യുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. 140 കോടി ഇന്ത്യക്കാരിൽ നിന്നാണ് താൻ പ്രചോദനം കണ്ടെത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താൻ “പരീക്ഷ പേ ചർച്ച” യിൽ പങ്കെടുക്കുമ്പോൾ , അജയനെപ്പോലുള്ള ആളുകൾ അവരുടെ ഗ്രാമങ്ങളിൽ അതിനെ കവിതയാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. നമുക്ക് ചുറ്റും പ്രചോദനത്തിന്റെ നിരവധി ഉറവിടങ്ങൾ ഉള്ളതിനാൽ, അത്തരം ജോലികൾ തുടരാൻ ഇത് അദ്ദേഹത്തിന് പ്രേരണ നൽകുന്നു. കാര്യങ്ങൾ ഉൾക്കൊള്ളുന്നതിനെക്കുറിച്ച്  ചോദിച്ചപ്പോൾ, നേരത്തെ എഴുന്നേൽക്കുന്നത് പോലെയുള്ള ഉപദേശങ്ങൾ മാത്രം ചിന്തിച്ചാൽ മതിയാകില്ല എന്ന് ശ്രീ മോദി ഉപദേശിച്ചു. പഠിച്ച തത്ത്വങ്ങൾ പ്രായോഗികമായി പ്രയോഗിക്കേണ്ടതിന്റെയും വ്യക്തിപരമായ പരീക്ഷണങ്ങളിലൂടെ സ്വയം ശുദ്ധീകരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വയം ഒരു ലബോറട്ടറിയായി ഈ തത്വങ്ങൾ പരീക്ഷിക്കുന്നതിലൂടെ ഒരാൾക്ക് അവയിൽ നിന്ന് യഥാർത്ഥ്യം സ്വാംശീകരിക്കാനും പ്രയോജനം നേടാനും കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു . മിക്ക ആളുകളും അവനവനോട് മത്സരിക്കുന്നതിനേക്കാൾ  മറ്റുള്ളവരുമായി മത്സരിക്കുന്നു, പലപ്പോഴും കഴിവ് കുറഞ്ഞവരുമായി താരതമ്യപ്പെടുത്തുന്നു, ഇത് നിരാശയിലേക്ക് നയിക്കുന്നു എന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. സ്വയം മത്സരിക്കുന്നത് അചഞ്ചലമായ ആത്മവിശ്വാസം വളർത്തുന്നു, അതേസമയം തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിരുത്സാഹത്തിന് കാരണമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരാജയങ്ങളെ ഇന്ധനമായി കാണുക 

പരാജയത്തെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ, 30-40% വിദ്യാർത്ഥികൾ അവരുടെ 10-ാം ക്ലാസിലോ 12-ാം ക്ലാസുകളിലോ പരാജയപ്പെട്ടേക്കാം ,പക്ഷെ അതുകൊണ്ട് ജീവിതം അവസാനിക്കുന്നില്ലെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ജീവിതത്തിൽ വിജയിക്കണമോ അതോ പഠനത്തിൽ മാത്രം വിജയിക്കണമോ എന്ന് തീരുമാനിക്കേണ്ടതിന്റെ  പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.ക്രിക്കറ്റിൽ  കളിക്കാർ അവരുടെ തെറ്റുകൾ അവലോകനം ചെയ്യുകയും പുരോഗതിക്കായി പരിശ്രമിക്കുകയും ചെയ്യുന്ന  ഉദാഹരണം ചൂണ്ടിക്കാട്ടി പരാജയങ്ങളെ ഓരോരുത്തരും പാഠങ്ങളായി കാണണമെന്ന്  അദ്ദേഹം ഉപദേശിച്ചു. ജീവിതത്തെ പരീക്ഷാ കണ്ണുകളിലൂടെ  മാത്രമല്ല കാണേണ്ടതെന്ന്  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പലപ്പോഴും അസാധാരണമായ ശക്തിയുണ്ടെന്നും  അവരിൽ എല്ലാവർക്കും അതുല്യമായ കഴിവുകളുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അക്കാദമിക നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഈ ശക്തികളിൽ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജീവിതവഴിയിൽ, അക്കാദമിക്സ് മാത്രമല്ല, ഒരാളുടെ വിജയത്തിനായി സംസാരിക്കുന്നത് അയാളുടെ  ജീവിതവും കഴിവുകളും കൂടിയാണെന്ന്  അദ്ദേഹം പറഞ്ഞു.

സാങ്കേതിക രംഗത്തെ പരിജ്ഞാനം 

നമ്മളെല്ലാവരും ഭാഗ്യവാന്മാരാണെന്ന് എടുത്തുപറഞ്ഞുകൊണ്ട് , പ്രത്യേകിച്ചും സാങ്കേതികവിദ്യയുടെ  വ്യാപനവും സ്വാധീനവും നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിൽ, സാങ്കേതികവിദ്യയിൽ നിന്ന് ഒഴിഞ്ഞുമാറേണ്ട ആവശ്യമില്ലെന്നും പകരം, വ്യക്തികൾ ഉൽപ്പാദനക്ഷമമല്ലാത്ത പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കണോ അതോ അവരുടെ താൽപ്പര്യങ്ങളിൽ ആഴത്തിൽ അന്വേഷിക്കണോ എന്ന് തീരുമാനിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്യുന്നതിലൂടെ, സാങ്കേതികവിദ്യ ഒരു വിനാശകാരിയേക്കാൾ വലിയ ശക്തിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവേഷകരും നൂതനാശയക്കാരും  സമൂഹത്തിന്റെ പുരോഗതിക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. സാങ്കേതികവിദ്യ മനസ്സിലാക്കാനും പരമാവധി പ്രയോജനപ്പെടുത്താനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏതൊരു ജോലിയിലും ഒരാളുടെ ഏറ്റവും മികച്ചത് എങ്ങനെ നൽകാമെന്ന് ചോദിച്ചപ്പോൾ, തുടർച്ചയായ പുരോഗതിയുടെ പ്രാധാന്യം ശ്രീ മോദി ഊന്നിപ്പറഞ്ഞു.ഒരാളുടെ ഏറ്റവും മികച്ചത് ചെയ്യുന്നതിനുള്ള ആദ്യ വ്യവസ്ഥ ഇന്നലത്തേക്കാൾ മികച്ചതായിരിക്കാൻ പരിശ്രമിക്കുകയാണെന്ന്  പ്രധാനമന്ത്രി പ്രസ്താവിച്ചു.

നിങ്ങളുടെ മാതാപിതാക്കളെ എങ്ങനെ ബോധ്യപ്പെടുത്താം?

കുടുംബത്തിന്റെ  ഉപദേശമാണോ  വ്യക്തിപരമായ താൽപ്പര്യമാണോ  തിരഞ്ഞെടുക്കേണ്ടത് എന്ന ധർമ്മസങ്കടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, കുടുംബ നിർദ്ദേശങ്ങൾ അംഗീകരിക്കുകയും അവരുടെ ഉപദേശം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ചോദിച്ച് അവരെ പ്രേരിപ്പിക്കുകയും അവരുടെ സഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. യഥാർത്ഥ താൽപ്പര്യം കാണിക്കുകയും ബദൽ മാർഗ്ഗങ്ങൾ  ആദരപൂർവം ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ, കുടുംബങ്ങൾ ക്രമേണ ഒരാളുടെ അഭിലാഷങ്ങൾ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.

പരീക്ഷയുടെ സമ്മർദ്ദം കൈകാര്യം ചെയ്യുമ്പോൾ 

വിദ്യാർത്ഥികൾ കൃത്യസമയത്ത് പരീക്ഷ പേപ്പറുകൾ പൂർത്തിയാക്കാത്തത് സമ്മർദ്ദത്തിന്  കാരണമാകുന്ന പൊതുപ്രശ്നം ചർച്ച ചെയ്ത പ്രധാനമന്ത്രി, സംക്ഷിപ്തമായ ഉത്തരങ്ങൾ എങ്ങനെ എഴുതാമെന്നും സമയം ഫലപ്രദമായി എങ്ങനെ  കൈകാര്യം ചെയ്യാമെന്നും പഠിക്കാൻ മുൻ പരീക്ഷാ പേപ്പറുകൾ നന്നായി പരിശീലിക്കണമെന്ന് ഉപദേശിച്ചു. കൂടുതൽ പരിശ്രമം ആവശ്യമുള്ള ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും ബുദ്ധിമുട്ടുള്ളതോ പരിചിതമല്ലാത്തതോ ആയ ചോദ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും  അദ്ദേഹം എടുത്തുകാട്ടി. പതിവ് പരിശീലനം പരീക്ഷാ സമയത്ത് മികച്ച സമയം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രകൃതി പരിപാലനം 

കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി, ഇതിൽ ആശങ്ക പങ്കുവയ്ക്കുന്ന   യുവതലമുറയെ അഭിനന്ദിച്ചു. ലോകത്തിലെ ഭൂരിഭാഗം വികസനവും ചൂഷണത്തിന്റെ  ഒരു സംസ്കാരത്തിലേക്ക് നയിച്ചു, അവിടെ ആളുകൾ പരിസ്ഥിതി സംരക്ഷണത്തേക്കാൾ വ്യക്തിഗത നേട്ടങ്ങൾക്ക് മുൻഗണന നൽകുന്നു. പ്രകൃതിയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന മിഷൻ ലൈഫിനെ (പരിസ്ഥിതിക്കുള്ള ജീവിതശൈലി) ശ്രീ മോദി പരാമർശിച്ചു. ഭൂമി മാതാവിനോട് ക്ഷമാപണം നടത്തുക, പ്രകൃതിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന മരങ്ങളെയും നദികളെയും ആരാധിക്കുക തുടങ്ങിയ ഇന്ത്യയിലെ സാംസ്കാരിക സമ്പ്രദായങ്ങൾ അദ്ദേഹം പങ്കുവെച്ചു. മാതാവിന്റെ സ്മരണയ്ക്കായി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന “ഏക് പെദ് മാ കെ നാം” എന്ന കാമ്പെയ്‌നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സംരംഭം പരസ്പരബന്ധത്തിന്റെയും  ഉടമസ്ഥതയുടെയും ഒരു ബോധം വളർത്തുന്നു, ഇത് പ്രകൃതിയുടെ സംരക്ഷണത്തിലേക്ക് നയിക്കുന്നു.

നിങ്ങളുടെ സ്വന്തം ഹരിത പറുദീസ വളർത്തുക

സ്വന്തം മരങ്ങൾ നട്ടുപിടിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അവയെ  നനയ്ക്കുന്നതിനുള്ള പ്രായോഗിക നുറുങ്ങുകൾ നിർദ്ദേശിക്കുകയും ചെയ്തു. മരത്തിനോട് ചേർന്ന് വെള്ളം നിറച്ച മൺപാത്രം സ്ഥാപിക്കാനും മാസത്തിലൊരിക്കൽ വീണ്ടും നിറയ്ക്കാനും അദ്ദേഹം ഉപദേശിച്ചു. ഈ രീതി കുറഞ്ഞ ജല ഉപയോഗത്തിലൂടെ വൃക്ഷം വേഗത്തിൽ വളരാൻ സഹായിക്കുന്നു. പ്രധാനമന്ത്രി എല്ലാവരെയും അഭിനന്ദിക്കുകയും അവരുടെ പങ്കാളിത്തത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
 

-NK-