Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഎൻആർ ഗാരു ഇന്ത്യയുടെ അഭിമാനമാണ്, അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങൾ വരുംതലമുറകളെ ആവേശഭരിതരാക്കും: പ്രധാനമന്ത്രി


ശ്രീ അക്കിനേനി നാഗേശ്വര റാവുവിനെ ഇന്ത്യയുടെ അഭിമാനമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങൾ വരുംതലമുറകളെ തുടർന്നും ആവേശഭരിതരാക്കുമെന്ന് അഭിപ്രായപ്പെട്ടു. ശ്രീ നാഗാർജുന അക്കിനേനിയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

ശ്രീ നാഗാർജുന അക്കിനേനിയുടെ എക്സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചതിങ്ങനെ:

“താങ്കളെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട് നാഗാർജുന ഗാരു. എഎൻആർ ഗാരു ഇന്ത്യയുടെ അഭിമാനമാണ്. അദ്ദേഹത്തിന്റെ ഐതിഹാസിക പ്രകടനങ്ങൾ വരുംതലമുറകളെ തുടർന്നും ആവേശഭരിതരാക്കും.”

 

-SK-