Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാജി സുഭാഷ് ചന്ദ്രബോസിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പരാക്രം’ ദിനമായ ഇന്ന്, നേതാജി സുഭാഷ് ചന്ദ്രബോസിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു നേതാജി നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എക്സ് പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“‘പരാക്രം’ ദിനമായ ഇന്ന്, നേതാജി സുഭാഷ് ചന്ദ്രബോസിനു ഞാൻ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. അദ്ദേഹം ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി നാം പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാടു നമ്മെ പ്രചോദിപ്പിക്കുന്നു.”

“ഇന്നു രാവിലെ 11.25ന്, ‘പരാക്രം’ ദിന പരിപാടിയിൽ ഞാൻ എന്റെ സന്ദേശം പങ്കിടും. സുഭാഷ് ബാബു ചെയ്തതുപോലെ വെല്ലുവിളികളെ സധൈര്യം നേരിടാൻ ഈ ദിവസം നമ്മുടെ വരുംതലമുറകളെ പ്രചോദിപ്പിക്കട്ടെ.”

***

SK