നവി മുംബൈയിലെ ഖാർഘറിൽ ഇസ്‌കോൺ സംരംഭമായ ശ്രീ ശ്രീ രാധാ മദൻമോഹൻജി ക്ഷേത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇത്തരമൊരു ദിവ്യമായ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്നും ശ്രീല പ്രഭുപാദ സ്വാമികളുടെ അനുഗ്രഹത്തോടൊപ്പം ഇസ്‌കോൺ സന്യാസിമാരുടെ അളവറ്റ വാത്സല്യവും ഊഷ്മളതയും അനുഭവിച്ചറിയുന്നതായും പറഞ്ഞു. എല്ലാ ബഹുമാന്യരായ സന്യാസിമാർക്കും പ്രധാനമന്ത്രി നന്ദി അറിയിക്കുകയും അവരോട് ആദരവ് അർപ്പിക്കുകയും ചെയ്തു. ആത്മീയതയുടെയും അറിവിൻ്റെയും സമ്പൂർണ്ണ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ശ്രീ രാധാ മദൻമോഹൻജി ക്ഷേത്ര സമുച്ചയത്തിൻ്റെ രൂപകല്പനയും ആശയവും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. ‘ഏകോ അഹം ബഹു സ്യാം’ എന്ന ആശയം പ്രകടിപ്പിക്കുന്ന ഈ ക്ഷേത്രം ദൈവികതയുടെ വിവിധ ഭാവങ്ങൾ പ്രദർശിപ്പിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുതിയ തലമുറയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അവരെ കൂടുതൽ ആകർഷിക്കാനും ലക്ഷ്യമിട്ട് രാമായണത്തെയും മഹാഭാരതത്തെയും അടിസ്ഥാനമാക്കി ഒരു മ്യൂസിയം നിർമിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, വൃന്ദാവനത്തിലെ 12 വനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പൂന്തോട്ടം വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസത്തോടൊപ്പം ഇന്ത്യയുടെ ആത്മബോധത്തെയും സമ്പന്നമാക്കുന്ന ഒരു വിശുദ്ധ കേന്ദ്രമായി ക്ഷേത്ര സമുച്ചയം മാറുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ മഹത്തായ ഉദ്യമത്തിന് എല്ലാ സന്യാസിമാരെയും ഇസ്‌കോണിലെ അംഗങ്ങളെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ആദരണീയനായ ഗോപാൽ കൃഷ്ണ ഗോസ്വാമി മഹാരാജിൻ്റെ സ്മരണകളെ വികാരപരമായി ഓർത്തുകൊണ്ട്, ഭഗവാൻ ശ്രീ കൃഷ്ണനോടുള്ള അഗാധമായ ഭക്തിയിൽ വേരൂന്നിയ മഹാരാജിൻ്റെ ദർശനവും അനുഗ്രഹവും ഈ പദ്ധതിയിൽ അവിഭാജ്യമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മഹാരാജ് ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിൻ്റെ ആത്മീയ സാന്നിധ്യം എല്ലാവർക്കും അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാജിൻ്റെ സ്‌നേഹത്തിനും സ്‌മരണകൾക്കും തൻ്റെ ജീവിതത്തിലുള്ള പ്രത്യേക സ്ഥാനത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ‘ഗീത’ യുടെ അനാച്ഛാദനത്തിനായി മഹാരാജ് ക്ഷണിച്ചതും ശ്രീല പ്രഭുപാദ ജിയുടെ 125-ാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിൻ്റെ മാർഗനിർദേശം സ്വീകരിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. മഹാരാജിൻ്റെ മറ്റൊരു സ്വപ്ന സാക്ഷാത്കാരത്തിന് സാക്ഷ്യം വഹിച്ചതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
“ലോകമെമ്പാടുമുള്ള ഇസ്‌കോൺ അനുയായികൾ ഭഗവാൻ കൃഷ്ണനോടുള്ള അവരുടെ ഭക്തിയാൽ ഐക്യപ്പെട്ടിരിക്കുന്നു”, ശ്രീ മോദി പറഞ്ഞു. കൂടാതെ ദിവസം മുഴുവൻ ഭക്തരെ നയിക്കുന്ന ശ്രീല പ്രഭുപാദ സ്വാമിയുടെ പ്രബോധനങ്ങളും ഇവരെ ബന്ധിപ്പിക്കുന്ന മറ്റൊരു നൂലാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഭക്തിയേയും വേദാന്തത്തെയും സാധാരണ ജനങ്ങളുടെ ബോധവുമായി ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് വേദങ്ങൾ, വേദാന്തം, ഗീത എന്നിവയുടെ പ്രാധാന്യം ശ്രീല പ്രഭുപാദ സ്വാമികൾ പ്രോത്സാഹിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 70-ാം വയസ്സിൽ, മിക്ക ആളുകളും തങ്ങളുടെ കടമകൾ നിറവേറ്റിയതായി കണക്കാക്കുമ്പോൾ, ശ്രീല പ്രഭുപാദ സ്വാമികൾ ഇതേ പ്രായത്തിൽ ഇസ്‌കോൺ ദൗത്യത്തിന് തുടക്കം കുറിക്കുകയും ലോകം മുഴുക്കെയും സഞ്ചരിച്ച് ഭഗവാൻ കൃഷ്ണൻ്റെ സന്ദേശം എല്ലാ കോണുകളിലും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിൻ്റെ സമർപ്പണത്തിൽ നിന്ന് പ്രയോജനം നേടുന്നുവെന്ന് പരാമർശിച്ച പ്രധാനമന്ത്രി, ശ്രീല പ്രഭുപാദ സ്വാമിയുടെ സജീവമായ പ്രയത്‌നങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നതായും ഊന്നിപ്പറഞ്ഞു.
“ഇന്ത്യ അസാധാരണവും അത്ഭുതകരവുമായ ഒരു ഭൂമിയാണ്, ഭൂമിശാസ്ത്രപരമായ അതിരുകളാൽ ബന്ധിതമായ വെറും ഒരു ഭൂപ്രദേശം മാത്രമല്ല, ഊർജ്ജസ്വലമായ സംസ്കാരമുള്ള ഒരു ജീവനുള്ള ഭൂമിയാണ്”, പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. ഈ സംസ്കാരത്തിൻ്റെ സത്ത ആത്മീയതയാണെന്നും ഇന്ത്യയെ മനസ്സിലാക്കാൻ ആദ്യം ആത്മീയതയെ സ്വീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തെ ഭൗതികമായ വീക്ഷണകോണിൽ നിന്ന് മാത്രം വീക്ഷിക്കുന്നവർ ഇന്ത്യയെ വ്യത്യസ്ത ഭാഷകളുടെയും പ്രവിശ്യകളുടെയും ശേഖരമായാണ് കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഈ സാംസ്കാരിക ബോധവുമായി ഒരാൾ അവരുടെ ആത്മാവിനെ ബന്ധിപ്പിക്കുമ്പോൾ, അവർ യഥാർത്ഥത്തിൽ ഇന്ത്യയെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങ് കിഴക്ക് ബംഗാളിൽ ചൈതന്യ മഹാപ്രഭുവിനെപ്പോലുള്ള സന്യാസിമാർ പ്രത്യക്ഷപ്പെട്ടപ്പോൾ,പടിഞ്ഞാറ് മഹാരാഷ്ട്രയിൽ നാംദേവ്, തുക്കാറാം, ജ്ഞാനേശ്വർ തുടങ്ങിയ സന്യാസിമാർ ഉയർന്നുവന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. ചൈതന്യ മഹാപ്രഭു,’ മഹാവാക്യ മന്ത്രം’ ജനങ്ങളിലേക്ക് പ്രചരിപ്പിച്ചെന്നും മഹാരാഷ്ട്രയിലെ സന്യാസിമാർ ‘രാമകൃഷ്ണ ഹരി’ മന്ത്രത്തിലൂടെ ആത്മീയ അമൃത് പങ്കിട്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചുള്ള അഗാധമായ അറിവ് ജ്ഞാനേശ്വരി ഗീതയിലൂടെ മഹർഷി ജ്ഞാനേശ്വർ പ്രാപ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, ശ്രീല പ്രഭുപാദ, ഇസ്‌കോൺ വഴി വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിക്കുകയും ആളുകളെ അതിൻ്റെ സത്തയുമായി ബന്ധിപ്പിക്കുകയും ചെയ്ക വഴി ഗീതയെ ജനപ്രിയമാക്കി.വ്യത്യസ്‌ത സ്ഥലങ്ങളിലും കാലങ്ങളിലും ജനിച്ച ഈ സന്യാസിമാർ ഓരോരുത്തരും അവരവരുടെ തനതായ വഴികളിലൂടെ കൃഷ്ണഭക്തിയുടെ പ്രവാഹം മുന്നോട്ടുകൊണ്ടുപോയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ ജനന കാലഘട്ടങ്ങളിലും ഭാഷകളിലും രീതികളിലും വ്യത്യാസങ്ങളുണ്ടെങ്കിലും അവരുടെ ധാരണയും ചിന്തകളും ബോധവും ഒന്നായിരുന്നുവെന്നും ഇവരെല്ലാം ഭക്തിയുടെ വെളിച്ചത്തിൽ സമൂഹത്തിലേക്ക് പുതിയ ജീവിതം പകരുകയും പുതിയ ദിശയും ഊർജ്ജവും നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിൻ്റെ ആത്മീയ സംസ്‌കാരത്തിൻ്റെ അടിസ്ഥാനം സേവനമാണെന്ന് പരാമർശിച്ച ശ്രീ മോദി, ആത്മീയതയിൽ ദൈവത്തെ സേവിക്കുന്നതും ജനങ്ങളെ സേവിക്കുന്നതും ഒന്നായിരിക്കുമെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ആത്മീയ സംസ്കാരം സാധകരെ സമൂഹവുമായി ബന്ധിപ്പിക്കുകയും അനുകമ്പ വളർത്തുകയും അവരെ സേവനത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർത്ഥ സേവനം നിസ്വാർത്ഥമാണ് എന്ന ഭഗവാൻ കൃഷ്ണൻ്റെ ശ്ലോകം ഉദ്ധരിച്ചുകൊണ്ട്, എല്ലാ മതഗ്രന്ഥങ്ങളും വേദപ്രമാണങ്ങളും സേവന മനോഭാവത്തിൽ വേരൂന്നിയതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്ക് സംഭാവന നൽകുന്ന ഈ സേവന മനോഭാവത്തോടെയാണ് ഇസ്‌കോൺ എന്ന വലിയ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുംഭമേളയിൽ ഇസ്‌കോൺ കാര്യമായ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേ സേവന മനോഭാവത്തോടെ പൗരന്മാരുടെ ക്ഷേമത്തിനായി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. എല്ലാ വീട്ടിലും ശൗച്യാലയം നിർമ്മിക്കുക, ഉജ്ജ്വല പദ്ധതിയിലൂടെ പാവപ്പെട്ട സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകുക, എല്ലാ വീട്ടിലും പൈപ്പ് വെള്ളം ഉറപ്പാക്കുക, എല്ലാ പാവപ്പെട്ടവർക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, 70 വയസ്സിനു മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും ഈ സൗകര്യം വ്യാപിപ്പിക്കുക, ഭവനരഹിതരായ ഓരോ വ്യക്തിക്കും വീടുകൾ നൽകൽ എന്നിവയെല്ലാം ഈ സേവന മനോഭാവത്താൽ നയിക്കപ്പെടുന്ന പ്രവർത്തനങ്ങളാണ്. ഈ സേവന മനോഭാവം യഥാർത്ഥ സാമൂഹിക നീതി കൊണ്ടുവരുമെന്നും യഥാർത്ഥ മതേതരത്വത്തിൻ്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
‘കൃഷ്ണ സർക്യൂട്ട്’ വഴി രാജ്യത്തുടനീളമുള്ള വിവിധ തീർത്ഥാടന കേന്ദ്രങ്ങളെയും മതപരമായ സ്ഥലങ്ങളെയും ഗവൺമെൻ്റ് ബന്ധിപ്പിക്കുന്നുവെന്ന് അടിവരയിട്ട ശ്രീ മോദി, ഈ സർക്യൂട്ട് ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ‘സ്വദേശ് ദർശൻ’, ‘പ്രസാദ്’ പദ്ധതികൾക്ക് കീഴിലാണ് ഈ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ക്ഷേത്രങ്ങളിൽ ഭഗവാൻ കൃഷ്ണൻ്റെ വ്യത്യസ്ത രൂപങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു, അദ്ദേഹത്തിൻ്റെ ശൈശവ രൂപം മുതൽ രാധാ ദേവിയുമായുള്ള ആരാധന, കർമ്മയോഗി രൂപം, രാജാവെന്ന നിലയിലുള്ള ഭാവം എന്നിവ വരെ പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണൻ്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കുന്നത് എളുപ്പമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘കൃഷ്ണ സർക്യൂട്ടു’മായി ബന്ധിപ്പിച്ചിരിക്കുന്ന ഈ വിശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്തരെ എത്തിക്കാൻ ഇസ്‌കോണിന് സഹായിക്കാമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇന്ത്യയിലെ അത്തരം അഞ്ച് സ്ഥലങ്ങളെങ്കിലും സന്ദർശിക്കാൻ അവരുടെ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഭക്തരെയും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ഇസ്‌കോണിനോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദശകത്തിൽ രാജ്യം വികസനത്തിലും പൈതൃകത്തിലും ഒരേസമയം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പൈതൃകത്തിലൂടെയുള്ള വികസനത്തിൻ്റെ ഈ ദൗത്യത്തിന് ഇസ്‌കോൺ പോലുള്ള സ്ഥാപനങ്ങളുടെ സുപ്രധാന സംഭാവനയെ എടുത്തുപറഞ്ഞു. ക്ഷേത്രങ്ങളും മതപരമായ സ്ഥലങ്ങളും നൂറ്റാണ്ടുകളായി സാമൂഹിക അവബോധത്തിൻ്റെ കേന്ദ്രങ്ങളാണെന്നും വിദ്യാഭ്യാസവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഗുരുകുലങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആത്മീയതയെ തങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കാൻ ഇസ്‌കോൺ യുവാക്കളെ അതിൻ്റെ പരിപാടികളിലൂടെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്‌കോണിൻ്റെ യുവ പരിശീലകർ അവരുടെ പാരമ്പര്യങ്ങൾ പിന്തുടരുമ്പോൾ തന്നെ എങ്ങനെ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നുവെന്നും അവരുടെ വിവര ശൃംഖല മറ്റുള്ളവർക്ക് എങ്ങനെ മാതൃകയാക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇസ്‌കോണിൻ്റെ മാർഗനിർദേശത്തിന് കീഴിൽ യുവജനങ്ങൾ സേവന മനോഭാവത്തോടെയും അർപ്പണബോധത്തോടെയും രാജ്യതാത്പര്യത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിതമായ ഭക്തിവേദാന്ത ആയുർവേദിക് ഹീലിംഗ് സെൻ്ററും വേദ പഠനത്തിനായുള്ള ഭക്തിവേദാന്ത കോളേജും സമൂഹത്തിനും രാജ്യത്തിനും മുഴുവൻ പ്രയോജനകരമാകുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.’ഇന്ത്യയിൽ സൗഖ്യം’എന്ന് അർത്ഥമാക്കുന്ന ‘ഹീൽ ഇൻ ഇന്ത്യ’ എന്ന ആഹ്വാനത്തിനും അദ്ദേഹം ഊന്നൽ നൽകി.
സമൂഹം കൂടുതൽ ആധുനികമാകുമ്പോൾ അതിന് കൂടുതൽ അനുകമ്പയും സംവേദനക്ഷമതയും ആവശ്യമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മാനുഷിക ഗുണങ്ങളും സ്വന്തമെന്ന ബോധവും കൊണ്ട് മുന്നേറുന്ന സംവേദനക്ഷമരായ വ്യക്തികളുടെ ഒരു സമൂഹം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്‌കോണിന് അതിൻ്റെ ഭക്തി വേദാന്തയിലൂടെ ആഗോള സംവേദനക്ഷമതയിലേക്ക് പുതിയ ജീവൻ നൽകാനും ലോകമെമ്പാടും മാനുഷിക മൂല്യങ്ങൾ വികസിപ്പിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇസ്‌കോണിൻ്റെ നേതാക്കൾ ശ്രീല പ്രഭുപാദ സ്വാമിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരുമെന്ന് തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാധാ മദൻമോഹൻജി ക്ഷേത്രത്തിൻ്റെ ഉദ്ഘാടന വേളയിൽ ഇസ്‌കോൺ കുടുംബത്തെയും എല്ലാ പൗരന്മാരെയും അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദിച്ചു.
മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
പശ്ചാത്തലം:
നവി മുംബൈയിലെ ഖാർഘറിലെ ഇസ്‌കോൺ സംരംഭമായ ശ്രീ ശ്രീ രാധാ മദൻമോഹൻജി ക്ഷേത്രം ഒമ്പത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു, നിരവധി ദേവതകളുള്ള ഒരു ക്ഷേത്രം, ഒരു വേദ വിദ്യാഭ്യാസ കേന്ദ്രം, നിർദ്ദിഷ്ട മ്യൂസിയങ്ങൾ, ഓഡിറ്റോറിയം, രോഗശാന്തി കേന്ദ്രം എന്നിവ ഉൾപ്പെടുന്നു. വേദോപദേശങ്ങളിലൂടെ സാർവത്രിക സാഹോദര്യം, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
Speaking at the inauguration of Sri Sri Radha Madanmohanji Temple in Navi Mumbai. https://t.co/ysYXd8PLxz
— Narendra Modi (@narendramodi) January 15, 2025
दुनियाभर में फैले इस्कॉन के अनुयायी भगवान श्रीकृष्ण की भक्ति के डोर से बंधे हैं।
उन सबको एक-दूसरे से कनेक्ट रखने वाला एक और सूत्र है, जो चौबीसों घंटे हर भक्त को दिशा दिखाता रहता है।
ये श्रील प्रभुपाद स्वामी के विचारों का सूत्र है: PM @narendramodi
— PMO India (@PMOIndia) January 15, 2025
भारत केवल भौगोलिक सीमाओं में बंधा भूमि का एक टुकड़ा मात्र नहीं है।
भारत एक जीवंत धरती है, एक जीवंत संस्कृति है।
और, इस संस्कृति की चेतना है- यहाँ का आध्यात्म!
इसलिए, यदि भारत को समझना है, तो हमें पहले आध्यात्म को आत्मसात करना होता है: PM @narendramodi
— PMO India (@PMOIndia) January 15, 2025
हमारी आध्यात्मिक संस्कृति की नींव का प्रमुख आधार सेवा भाव है: PM @narendramodi
— PMO India (@PMOIndia) January 15, 2025
-SK-
Speaking at the inauguration of Sri Sri Radha Madanmohanji Temple in Navi Mumbai. https://t.co/ysYXd8PLxz
— Narendra Modi (@narendramodi) January 15, 2025
दुनियाभर में फैले इस्कॉन के अनुयायी भगवान श्रीकृष्ण की भक्ति के डोर से बंधे हैं।
— PMO India (@PMOIndia) January 15, 2025
उन सबको एक-दूसरे से कनेक्ट रखने वाला एक और सूत्र है, जो चौबीसों घंटे हर भक्त को दिशा दिखाता रहता है।
ये श्रील प्रभुपाद स्वामी के विचारों का सूत्र है: PM @narendramodi
भारत केवल भौगोलिक सीमाओं में बंधा भूमि का एक टुकड़ा मात्र नहीं है।
— PMO India (@PMOIndia) January 15, 2025
भारत एक जीवंत धरती है, एक जीवंत संस्कृति है।
और, इस संस्कृति की चेतना है- यहाँ का आध्यात्म!
इसलिए, यदि भारत को समझना है, तो हमें पहले आध्यात्म को आत्मसात करना होता है: PM @narendramodi
हमारी आध्यात्मिक संस्कृति की नींव का प्रमुख आधार सेवा भाव है: PM @narendramodi
— PMO India (@PMOIndia) January 15, 2025
नवी मुंबई में इस्कॉन के दिव्य-भव्य श्री श्री राधा मदनमोहन जी मंदिर में दर्शन-पूजन कर मन को अत्यंत प्रसन्नता हुई है। pic.twitter.com/3WlVpgeEnY
— Narendra Modi (@narendramodi) January 15, 2025
भगवान श्रीकृष्ण के संदेश को दुनिया के कोने-कोने में पहुंचाने वाले श्रील प्रभुपाद स्वामी जी के प्रयास आज भी सभी देशवासियों को प्रेरित करने वाले हैं। pic.twitter.com/JDN2bVLVQA
— Narendra Modi (@narendramodi) January 15, 2025
श्रील प्रभुपाद जी ने इस्कॉन के माध्यम से गीता को लोकप्रिय बनाया। अलग-अलग कालखंड में जन्मे कई और संतों ने भी भक्ति के प्रकाश से समाज को नई दिशा दी है। pic.twitter.com/WwgfApsmtO
— Narendra Modi (@narendramodi) January 15, 2025
हमारे सभी धार्मिक ग्रंथों और शास्त्रों के मूल में सेवा भावना ही है। मुझे संतोष है कि हमारी सरकार भी इसी सेवा भावना के साथ लगातार देशवासियों के हित में काम कर रही है। pic.twitter.com/m9Q1wekk9k
— Narendra Modi (@narendramodi) January 15, 2025