Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തിരുവള്ളുവർ ദിനത്തിൽ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദാർശനികരിലും കവികളിലും ചിന്തകരിലും ഒരാളായ മഹാനായ തിരുവള്ളുവരെ സ്മരിക്കുന്നു: പ്രധാനമന്ത്രി


മഹാനായ തമിഴ് ദാർശനികനും കവിയും ചിന്തകനുമായ തിരുവള്ളുവരെ തിരുവള്ളുവർ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
തമിഴ് സംസ്‌കാരത്തിന്റെയും സത്തയും നമ്മുടെ ദാർശനിക പൈതൃകവും പ്രതിഫലിപ്പിക്കുന്നവയാണ് മഹാനായ തിരുവള്ളുവരുടെ വരികളെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ”അദ്ദേഹത്തിന്റെ കാലാതീത കൃതിയായ തിരുക്കുറൾ വിവിധശ്രേണിയിലുള്ള വിഷയങ്ങളിൽ അഗാധമായ ഉൾക്കാഴ്ചകൾ നൽകികൊണ്ട്, പ്രചോദനത്തിന്റെ ഒരു വിളക്കുമാടമായി നിലകൊള്ളുന്നു”, ശ്രീ മോദി പറഞ്ഞു.

”തിരുവള്ളുവർ ദിനത്തിൽ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദാർശനികരിലും, കവികളിലും, ചിന്തകരിലും ഒരാളായ, മഹാനായ തിരുവള്ളുവരെ നാം സ്മരിക്കുന്നു. തമിഴ് സംസ്‌കാരത്തിന്റെ സത്തയും നമ്മുടെ ദാർശനിക പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്യങ്ങൾ. ധർമ്മം, അനുകമ്പ, നീതി എന്നിവ ഊന്നിപ്പറയുന്നതാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ. അദ്ദേഹത്തിന്റെ കലാതീത രചനയായ തിരുക്കുറൾ, വിവിധ ശ്രേണിയിലെ വിഷയങ്ങളിൽ അഗാധമായ ഉൾക്കാഴ്ചകൾ നൽകികൊണ്ട് പ്രചോദനത്തിന്റെ വിളക്കുമാടമായി നിലകൊള്ളുന്നു. നമ്മുടെ സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാൻ ഞങ്ങൾ കഠിനമായി പ്രയത്‌നിക്കും” പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.

***

SK