Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മഹാകുംഭമേള, വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു: പ്രധാനമന്ത്രി


പ്രയാഗ്‌രാജിൽ 2025-ലെ മഹാകുംഭമേളയ്ക്കു തുടക്കം കുറിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇത് ഏറെ സവിശേഷമായ ദിനമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന മഹാ കുംഭമേള വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഭാരതീയ മൂല്യങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന വിലമതിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഏറെ സവിശേഷമായ ദിനം!
വിശ്വാസം, ഭക്തി, സംസ്കാരം എന്നിവയുടെ പവിത്രമായ സംഗമത്തിൽ അസംഖ്യം ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരുന്ന മഹാകുംഭമേള 2025നു പ്രയാഗ്‌രാജിൽ തുടക്കമാകുന്നു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന മഹാകുംഭമേള വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു.”

***

SK