Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാമി വിവേകാനന്ദന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി


സ്വാമി വിവേകാനന്ദന്റെ ജയന്തിദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. യുവമനസ്സുകളിൽ അഭിനിവേശവും ലക്ഷ്യബോധവും ജ്വലിപ്പിക്കുന്ന സ്വാമി വിവേകാനന്ദൻ യുവാക്കൾക്ക് അനശ്വരപ്രചോദനമാണെന്നു പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“സ്വാമി വിവേകാനന്ദന് അദ്ദേഹത്തിന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. യുവാക്കൾക്കു ശാശ്വതപ്രചോദനമായ അദ്ദേഹം യുവമനസ്സുകളിൽ അഭിനിവേശവും ലക്ഷ്യബോധവും ജ്വലിപ്പിക്കുന്നു. കരുത്തുറ്റതും വികസിതവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടു നിറവേറ്റാൻ നാം പ്രതിജ്ഞാബദ്ധരാണ്.”

 

-SK-