Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജനുവരി 13-ന് ജമ്മു കശ്മീർ സന്ദർശിക്കുകയും സോനാമാർഗ് തുരങ്ക പാത പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 13 ന് ജമ്മു കാശ്മീർ സന്ദർശിക്കുകയും രാവിലെ ഉദ്ദേശം 11:45 ഓടെ സോനാമാർഗ് തുരങ്ക പാത ഉദ്ഘാടനം ചെയ്യുകയും അതോടനുബന്ധിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള സോനാമാർഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. സോനാമാർഗ് പ്രധാന തുരങ്കം, ബഹിർഗമനപാത, അപ്രോച്ച് റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിർദിഷ്ട പാത, ശ്രീനഗറിനും സോനാമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലേയിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുകയും, മണ്ണിടിച്ചിൽ, ഹിമപാത മാർഗങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായി നിർണായകമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും. സോനാമാർഗിനെ വർഷം മുഴുവനുമുള്ള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത് ശൈത്യകാല വിനോദസഞ്ചാരം, സാഹസിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവ വർധിപ്പിക്കുകയും മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും 

2028 ഓടെ പൂർത്തിയാകാൻ ലക്ഷ്യമിട്ടുള്ള സോജില തുരങ്ക പദ്ധതിയോടൊപ്പം ഇത്, ദേശീയ പാത -1 ൽ ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ തടസ്സമില്ലാത്ത ഗതാഗത ബന്ധം ഉറപ്പാക്കുകയും ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയ്ക്കുകയും വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർധിപ്പിക്കുകയും ചെയ്യും. ഇത് ജമ്മു-കശ്മീരിലും ലഡാക്കിലും ഉടനീളം പ്രതിരോധ നീക്കം വർദ്ധിപ്പിക്കുകയും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

ഈ എഞ്ചിനീയറിംഗ് നേട്ടത്തിന് നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ സൂക്ഷ്മമായി ജോലി ചെയ്ത നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.

 

-SK-