Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി


മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിൽ മൈക്രോസോഫ്റ്റിന്റെ വിപുലീകരണ-നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാനായതിൽ ശ്രീ മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, നിർമിതബുദ്ധി എന്നിവയുടെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.

കൂടിക്കാഴ്ചയെക്കുറിച്ചുള്ള സത്യ നാദെല്ലയുടെ എക്സ് പോസ്റ്റിനോടു പ്രതികരിച്ച് ശ്രീ മോദി കുറിച്ചതിങ്ങനെ:

“താങ്കളെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം, സത്യ നാദെല്ല @satyanadella! മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ വിപുലീകരണ-നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാനായതിൽ സന്തോഷമുണ്ട്. നമ്മുടെ കൂടിക്കാഴ്ചയിൽ സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, നിർമിതബുദ്ധി എന്നിവയുടെ വിവിധ വശങ്ങൾ ചർച്ചചെയ്തത് ഏറെ അതിശയകരമായിരുന്നു.”

***
SK