Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കുവൈറ്റ് കിരീടാവകാശി ഷേക്ക് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബറിൽ യുഎൻജിഎ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി സ്നേഹപൂർവം അനുസ്മരിച്ചു. 

കുവൈറ്റുമായുള്ള ഉഭയകക്ഷിബന്ധത്തിന് ഇന്ത്യ അങ്ങേയറ്റം പ്രാധാന്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉഭയകക്ഷിബന്ധങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അത് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും നേതാക്കൾ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുരാഷ്ട്രവേദികളിലും വളരെയടുത്ത  സഹകരണത്തിന് നേതാക്കൾ ഊന്നൽ നൽകി. കുവൈറ്റിന്റെ അധ്യക്ഷതയിൽ ഇന്ത്യ-ജിസിസി ബന്ധം കൂടുതൽ കരുത്താർജിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇരുഭാഗത്തിനും സൗകര്യപ്രദമായ തീയതിയിൽ ഇന്ത്യ സന്ദർശിക്കാൻ കുവൈറ്റ് കിരീടവകാശിയെ പ്രധാനമന്ത്രി ക്ഷണിച്ചു.

പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി കുവൈറ്റ് കിരീടവകാശി വിരുന്നൊരുക്കുകയും ചെയ്തു.

 

-SK-