Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആൻഡമാനിലെയും നിക്കോബാറിലെയും ദ്വീപുകൾക്ക് നമ്മുടെ ധീരനായകൻമാരുടെ പേരു നൽകുന്നത് രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സേവനം വരും തലമുറകൾ ഓർക്കുമെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണ്: പ്രധാനമന്ത്രി


ആൻഡമാനിലെയും നിക്കോബാറിലെയും ദ്വീപുകൾക്ക് നമ്മുടെ ധീരനായകന്മാരുടെ പേരിടുന്നത് രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സേവനം വരും തലമുറകൾ ഓർക്കുമെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിപ്രായപ്പെട്ടു. വികസനത്തിലും രാഷ്ട്രനിർമ്മാണത്തിലും മുന്നേറുന്ന രാഷ്ട്രങ്ങൾ തങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവ് അരൂരിൻ്റെ ഒരു എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“ആൻഡമാനിലെയും നിക്കോബാറിലെയും ദ്വീപുകൾക്ക് നമ്മുടെ ധീരനായകന്മാരുടെ പേരിടുന്നത് രാഷ്ട്രത്തിനായുള്ള അവരുടെ സേവനം വരും തലമുറകൾ ഓർക്കുമെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണ്. നമ്മുടെ രാഷ്ട്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രഗത്ഭ വ്യക്തിത്വങ്ങളുടെയും സ്മരണ നിലനിർത്താനും ആഘോഷിക്കാനുമുള്ള നമ്മുടെ വലിയ ശ്രമത്തിൻ്റെ ഭാഗമാണിത്.

എല്ലാത്തിനുമുപരി, സ്വന്തം വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങളാണ് വികസനത്തിലും രാഷ്ട്രനിർമ്മാണത്തിലും മുന്നോട്ട് പോകുന്നത്.

നാമകരണ ചടങ്ങിൽ നിന്നുള്ള എൻ്റെ പ്രസംഗം ഇതാ. https://www.youtube.com/watch?v=-8WT0FHaSdU

ഇതോടൊപ്പം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസ്വദിക്കൂ. സെല്ലുലാർ ജയിൽ സന്ദർശിക്കൂ, മഹാനായ വീർ സവർക്കറുടെ ധീരതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളൂ.”

***

SK