Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ അഗാധമായ ദുഃഖം: പ്രധാനമന്ത്രി


ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളിൽ അഗാധമായ ദുഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രസിഡന്റ് @EmmanuelMacron ന്റെ നേതൃത്വത്തിന് കീഴിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.

***

-SK-