Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏതൊരു സാഹചര്യവും നേരിടാനുള്ള ടീമിന്റെ മനശ്ശക്തിയെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.

“ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ഏതൊരു സാഹചര്യവും നേരിടാനുള്ള മനശ്ശക്തിയും നിശ്ചയദാർഢ്യവും ഈ ടീം പ്രകടിപ്പിച്ചു. ഈ വിജയം ഹോക്കിയോടുള്ള വർധിച്ചുവരുന്ന അഭിനിവേശം വെളിപ്പെടുത്തുന്നു; പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. ടീമിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ.” – ശ്രീ മോദി എക്സിൽ കുറിച്ചു. 

 

-SK-