Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ എസ് എം കൃഷ്ണയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


കർണാടക മുൻമുഖ്യമന്ത്രി ശ്രീ എസ് എം കൃഷ്ണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കർണാടകയിലെ അടിസ്ഥാനസൗകര്യവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന്  ശ്രീ മോദി പ്രകീർത്തിച്ചു.

എക്‌സിലെ ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ആദരിച്ച, ശ്രദ്ധേയനായ നേതാവായിരുന്നു ശ്രീ എസ് എം കൃഷ്ണ ജി. മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം എല്ലായ്പോഴും അക്ഷീണം പ്രവർത്തിച്ചു. കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത്, പ്രത്യേകിച്ച് അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധ ചെലുത്തിയതിന്, അദ്ദേഹം സ്നേഹപൂർവം സ്മരിക്കപ്പെടുന്നു. ശ്രീ എസ് എം കൃഷ്ണ ജി ഒരു മികച്ച വായനക്കാരനും ചിന്തകനുമായിരുന്നു.”

“വർഷങ്ങളായി ശ്രീ എസ് എം കൃഷ്ണ ജിയുമായി സംവദിക്കാൻ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആ ഇടപഴകലുകളെ ഞാൻ എപ്പോഴും വിലമതിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും അനുയായികളെയും ഞാൻ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

***

NK