Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡൽഹിയിലെ അഷ്ടലക്ഷ്മി മഹോത്സവം വടക്കുകിഴക്കൻ മേഖലയുടെ ഊർജസ്വലമായ വസ്ത്രവ്യാപാര മേഖലയെയും വിനോദസഞ്ചാര അവസരങ്ങളെയും പരമ്പരാഗത കരകൗശലനൈപുണ്യത്തെയും ആഘോഷിക്കുന്നു: പ്രധാനമന്ത്രി


ഡൽഹിയിൽ നടക്കുന്ന അഷ്ടലക്ഷ്മി മഹോത്സവം വടക്കുകിഴക്കൻ പ്രദേശത്തെ ഊർജ്ജസ്വലമായ വസ്ത്രവ്യാപാര മേഖലയെയും വിനോദസഞ്ചാര അവസരങ്ങളെയും പരമ്പരാഗത കരകൗശല നൈപുണ്യത്തെയും ആഘോഷിക്കുന്നുവെന്ന്, കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ എഴുതിയ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്‌സ് പോസ്റ്റ്:

“മെച്ചപ്പെട്ട ഗതാഗതസൗകര്യം, ഡിജിറ്റൽ ഉൾച്ചേർക്കൽ, അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപം എന്നിവയിലൂടെ വടക്കുകിഴക്കൻ ഇന്ത്യ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ @JM_Scindia വിശദീകരിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ ഊർജസ്വലമായ വസ്ത്രവ്യാപാര മേഖല, വിനോദസഞ്ചാര അവസരങ്ങൾ, പരമ്പരാഗത കരകൗശല വൈദഗ്ധ്യം എന്നിവ ആഘോഷിക്കുന്നതാണ് ഡൽഹിയിലെ അഷ്ടലക്ഷ്മി മഹോത്സവം.”

 

 

***

SK