Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാപരിനിർവാൺ ദിവസിൽ ഡോ. ബാബാസാഹേബ് അംബേദ്കർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


ഡോ. ബാബാസാഹേബ് അംബേദ്കറുടെ മഹാപരിനിർവാൺ ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. സമത്വത്തിനും മനുഷ്യരുടെ അന്തസ്സിനുമായി ഡോ. അംബേദ്കർ നടത്തിയ അശ്രാന്ത പോരാട്ടം തലമുറകളെ പ്രചോദിപ്പിക്കുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

“മഹാപരിനിർവാൺ ദിനത്തിൽ, നമ്മുടെ ഭരണഘടനാശിൽപ്പിയും സാമൂഹ്യനീതിയുടെ ദീപസ്തംഭവുമായ ഡോ. ബാബാസാഹേബ് അംബേദ്കറെ ഞങ്ങൾ വണങ്ങുന്നു.

സമത്വത്തിനും മനുഷ്യരുടെ അന്തസ്സിനുമായി ഡോ. അംബേദ്കർ നടത്തിയ അശ്രാന്ത പോരാട്ടം തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. 

അദ്ദേഹത്തിന്റെ സംഭാവനകളെ ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും ഞങ്ങൾ ആവർത്തിക്കുന്നു.

ഈ വർഷം ആദ്യം ഞാൻ മുംബൈയിലെ ചൈത്യഭൂമി സന്ദർശിച്ചതിന്റെ ചിത്രവും പങ്കുവയ്ക്കുന്നു.

ജയ് ഭീം!” – എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.

***

SK