കടുവകളെ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ കടുവകളുടെ എണ്ണം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. പ്രകൃതിയെ പരിപാലിക്കാനുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധാർമ്മികതയ്ക്ക് അനുസൃതമായാണ് ഇന്ത്യയിൽ 57-ാമത് ഒരു കടുവാ സങ്കേതം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിൻ്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“പ്രകൃതിയെ പരിപാലിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധാർമ്മികതയ്ക്ക് അനുസൃതമായി, പരിസ്ഥിതി സ്നേഹികൾക്ക് ആശ്ചര്യജനകമായ വാർത്ത. ഇന്ത്യയിലെ കടുവകളുടെ എണ്ണം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വരും കാലങ്ങളിലും ഈ ആവേശം തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂട്ടായ പരിശ്രമങ്ങൾക്ക് നന്ദി.”
Wonderful news for environment lovers, in line with our centuries old ethos of caring for nature. Thanks to collective efforts, India’s Tiger population has been increasing over time and I am sure this spirit will continue in the times to come. https://t.co/Rk5GTMGGsc
— Narendra Modi (@narendramodi) December 3, 2024
-SK-
Wonderful news for environment lovers, in line with our centuries old ethos of caring for nature. Thanks to collective efforts, India's Tiger population has been increasing over time and I am sure this spirit will continue in the times to come. https://t.co/Rk5GTMGGsc
— Narendra Modi (@narendramodi) December 3, 2024