Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അതിർത്തി രക്ഷാസേനയുടെ സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സ്ഥാപകദിനമായ ഇന്ന് അവർക്ക് ആശംസകൾ നേർന്നു. ധീരതയും അർപ്പണബോധവും അനിതരസാധാരണമായ സേവനവും ഉൾക്കൊള്ളുന്ന ബിഎസ്എഫിനെ, പ്രതിരോധത്തിന്റെ നിർണായക നിരയായി നിലകൊള്ളുന്നതിന് അദ്ദേഹം അഭിനന്ദിച്ചു.

“അതിർത്തി രക്ഷാസേനയ്ക്ക് സ്ഥാപകദിനത്തിൽ ഊഷ്മളമായ ആശംസകൾ! ധൈര്യവും അർപ്പണബോധവും അനിതരസാധാരണമായ സേവനവും ഉൾക്കൊള്ളുന്ന നിർണായക പ്രതിരോധനിരയായി ബിഎസ്എഫ് നിലകൊള്ളുന്നു. അവരുടെ ജാഗ്രതയും ധൈര്യവും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയിലും സംരക്ഷണത്തിലും സംഭാവനയേകുന്നു. @BSF_India” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

 

 

***

SK