Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ മോദി നോർവേ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ മോദി നോർവേ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ജി-20 ഉച്ചകോടിയോടനുബന്ധിച്ചു റിയോ ഡി ജനീറോയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹ്ർ സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി.

ഇരുപ്രധാനമന്ത്രിമാരും ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി. വിവിധ മേഖലകളിലെ സഹകരണത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്തു. ഇന്ത്യ – യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ – വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (ഇന്ത്യ-EFTA-TEPA) ഒപ്പുവച്ചത് ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ ഇരുനേതാക്കളും, നോർവേയിൽനിന്നുൾപ്പെടെ, EFTA രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ചു.

നീലസമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, സൗര-പവന പദ്ധതികൾ, ഭൗമ താപോർജം, ഗ്രീൻ ഷിപ്പിങ്, കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ & സ്റ്റോറേജ് (CCUS), മത്സ്യബന്ധനം, ബഹിരാകാശം, ആർട്ടിക് തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലും ഉഭയകക്ഷിചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

പരസ്‌പരതാൽപ്പര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

***

SK