Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിര ഫലങ്ങളിലേക്ക് നയിക്കും, ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രി


പാഴ്‌വസ്തുക്കൾ നീക്കംചെയ്ത് രാജ്യത്തിന്റെ ഖജനാവിലേക്ക് 2,364 കോടി രൂപ (2021 മുതൽ) ഉൾപ്പെടെ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പയിനായ   സ്പെഷ്യൽ ക്യാമ്പയിൻ 4.0-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിരമായ ഫലങ്ങളിലേക്ക് നയിക്കുമെന്നും ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്ര സിംഗിൻ്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

“അഭിനന്ദനാർഹം!

കാര്യക്ഷമമായ നിർവഹണത്തിലും സജീവമായ പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഈ പരിശ്രമം മികച്ച ഫലങ്ങൾ കൈവരിച്ചു. ശുചിത്വവും സാമ്പത്തിക ജാഗ്രതയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിരമായ ഫലങ്ങളിലേക്ക് എങ്ങനെ നയിക്കുമെന്ന് ഇത് കാണിക്കുന്നു.”

**********

-SK-