ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ക്ഷയരോഗബാധ കുറയ്ക്കുന്നതിൽ രാജ്യത്തിൻ്റെ നേട്ടങ്ങളെ പ്രധാനമന്ത്രി എടുത്തുകാട്ടി.
2015 മുതൽ 2023 വരെ ക്ഷയരോഗം 17.7% കുറയ്ക്കുന്നതിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് സംബന്ധിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയുടെ സമൂഹമാധ്യമ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“സ്തുത്യർഹമായ പുരോഗതി! ക്ഷയരോഗബാധിതരുടെ കുറവ് ഇന്ത്യയുടെ സമർപ്പിതവും നൂതനവുമായ ശ്രമങ്ങളുടെ ഫലമാണ്. കൂട്ടായ പരിശ്രമത്തിലൂടെ, ഞങ്ങൾ ക്ഷയരോഗ വിമുക്ത ഇന്ത്യക്കായി പ്രവർത്തിക്കുന്നത് തുടരും.”
Commendable progress!
The decline in TB incidence is an outcome of India’s dedicated and innovative efforts. Through a collective spirit, we will keep working towards a TB-free India. https://t.co/qX4eM0kj3n
— Narendra Modi (@narendramodi) November 3, 2024