Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ട ഇന്ത്യയുടെ ചെസ് ഗ്രാൻഡ്‌മാസ്റ്റർ അർജുൻ എറിഗൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ഇന്ത്യക്കാരുടെ അഭിമാനമുയർത്തുന്ന, അദ്ദേഹത്തിന്റെ അസാധാരണമായ പ്രതിഭയെയും സ്ഥിരോത്സാഹത്തെയും പ്രശംസിച്ച ശ്രീ മോദി, ഇതു കൂടുതൽ യുവാക്കൾക്കു പ്രചോദനമാകുമെന്നും കൂട്ടിച്ചേർത്തു.

“ലൈവ് ചെസ് റേറ്റിങ്ങിൽ 2800 എന്ന നാഴികക്കല്ലു പിന്നിട്ടതിന് അർജുൻ എറിഗൈസിക്ക് അഭിനന്ദനങ്ങൾ! ഇത് ആശ്ചര്യകരമായ നേട്ടമാണ്. അദ്ദേഹത്തിന്റെ അസാധാരണമായ പ്രതിഭയും സ്ഥിരോത്സാഹവും നമ്മുടെ രാജ്യത്തിനാകെ അഭിമാനമേകുന്നു. മികച്ച വ്യക്തിഗത നാഴികക്കല്ലെന്നതിലുപരി, ചെസ് കളിക്കാനും ആഗോളവേദിയിൽ തിളങ്ങാനും ഇതു കൂടുതൽ യുവാക്കൾക്കു പ്രചോദനമാകും. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും.” –  പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
 

***

-SK-