Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈ മെട്രോ ലൈന്‍ 3-ന്റെ ആരെ ജെ.വി.എല്‍.ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനത്തിന് മുംബൈയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

മുംബൈ മെട്രോ ലൈന്‍ 3-ന്റെ ആരെ ജെ.വി.എല്‍.ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനത്തിന് മുംബൈയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


മുംബൈ മെട്രോ ലൈന്‍ 3ന്റെ ഒന്നാംഘട്ടംത്തിലെ ആരെ ജെ.വി.എല്‍ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടന വേളയില്‍ മുംബൈയിലെ ജനങ്ങളെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മുംബൈയിലെ മെട്രോ ശൃംഖലയുടെ വിപുലീകരണം ജനങ്ങള്‍ക്ക് ജീവിതം സുഗമമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. .
”മുംബൈയുടെ മെട്രോ ശൃംഖല വികസിക്കുന്നു, ജനങ്ങളുടെ ജീവിതം സുഗമമാകുന്നത് വര്‍ദ്ധിപ്പിക്കുന്നു! മുംബൈ മെട്രോ ലൈന്‍ 3ന്റെ ഒന്നാംലട്ടത്തിലെ ആരെ ജെ.വി.എല്‍ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനത്തിന് മുംബൈയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
“मुंबईतील मेट्रोचे जाळे विस्तारले, नागरिकांच्या जीवन सुलभतेला मिळणार चालना! मुंबई मेट्रो लाइन 3, च्या पहिल्या टप्प्या अंतर्गत आरे जेव्हीएलआर ते बीकेसी मार्गिकेचे उद्घाटन झाल्याबद्दल मुंबईकरांचे अभिनंदन.”എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു

ശ്രീ മോദി മെട്രോയില്‍ യാത്ര ചെയ്യുകയും വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കള്‍, മെട്രോ നിര്‍മ്മിച്ച ശ്രമികര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്തു.

”വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കള്‍, മെട്രോ നിര്‍മ്മിച്ച ശ്രമികര്‍ എന്നിവരുമായി സംവദിച്ചതില്‍ സന്തോഷമുണ്ട്.
“विद्यार्थी, तरुण, मुख्यमंत्री माझी लाडकी बहिण योजनेचे लाभार्थी आणि मेट्रोची उभारणी करणाऱ्या कामगारांशी संवाद साधून आनंद झाला.”എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.