Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

നേപ്പാള്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


യു.എന്‍ പൊതുസഭയുടെ 79-ാമത് സമ്മേളനത്തിനിടയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതുല്യവും അടുത്തതുമായ ഉഭയകക്ഷി ബന്ധം ഇരു നേതാക്കളും അവലോകനം ചെയ്യുകയും വികസന പങ്കാളിത്തം, ജലവൈദ്യുതി സഹകരണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, ഭൗതികം ഡിജിറ്റല്‍, ഊര്‍ജ്ജമേഖലയിലെ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കല്‍ എന്നിവയുള്‍പ്പടെ വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ (ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സില്‍ -ഐ.എസ്.എ) പൂര്‍ണ്ണ അംഗമായി ചേരുന്ന 101-ാമത്തെ രാജ്യമായി മാറിയതിന് നേപ്പാളിനെ അഭിനന്ദിച്ച പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാന വെല്ലുവിളിയോട് പ്രാദേശിക പ്രതികരണത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്തു.അയല്‍പക്കം ആദ്യം നയ (നൈബര്‍ഹുഡ് ഫസ്റ്റ് പോളിസി)പ്രകാരം നേപ്പാള്‍ ഇന്ത്യയുടെ മുന്‍ഗണനാ പങ്കാളിയാണ്. നമ്മുടെ അയല്‍പക്കം ആദ്യ നയം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഇന്ത്യയും നേപ്പാളും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റങ്ങളുടെ പാരമ്പര്യം ഈ കൂടിക്കാഴ്ചയിലും തുടര്‍ന്നു.